ദോഹ: ഭിന്നശേഷിക്കാർക്ക് കായികാവസരങ്ങൾ പ്രദാനം ചെയ്യുന്ന എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാമിൽ പങ്കെടുത്തവരെയും പരിശീലകരെയും ഖത്തർ ഫൗണ്ടേഷൻ ആദരിച്ചു. ഈ വർഷം 182 പേരാണ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തതെന്ന് ഖത്തർ ഫൗണ്ടേഷനിലെ സ്പെഷൽ സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ മാർക് ഹ്യൂഗ്സ് പറഞ്ഞു.
എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാം ഫൗണ്ടേഷന്റെ പ്രീ യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. വ്യത്യസ്ത കഴിവുള്ളവർക്ക് അവസരം നൽകുക മാത്രമല്ല, ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കാനും സാമൂഹിക ഇടപെടൽ ശേഷി വർധിപ്പിക്കാനും ബന്ധങ്ങൾ രൂപപ്പെടുത്താനും ഉപകരിക്കുന്നതാണ് പ്രോഗ്രാം. കായികരംഗത്ത് പങ്കാളികളാകുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു. തങ്ങളുടെ വിദ്യാർഥികളുടെ നേട്ടങ്ങളിലും വെല്ലുവിളികളെ അതിജീവിക്കാനുള്ള അവരുടെ കഴിവിലും അവിശ്വസനീയമാം വിധം അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാമിൽനിന്നുള്ള 12 കലാകാരന്മാർ ബാഗുകളിലും പുസ്തകങ്ങളിലും വരച്ച ചിത്രങ്ങൾ ‘കളർഫുൾ ഡ്രീംസ്’ എന്ന പേരിൽ പ്രദർശിപ്പിച്ചു. ഈ ഉൽപന്നങ്ങൾ എജുക്കേഷൻ സിറ്റി ഗിഫ്റ്റ് ഷോപ്പിൽ ലഭ്യമാണ്. ഇതിൽനിന്നുള്ള വരുമാനം എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.