അധ്യയന വർഷം : ആദ്യപാതി ഓൺലൈനും ഓഫ്​ലൈനും സംയോജിപ്പിച്ച്​

ദോഹ: 2020 -'21 അധ്യയന വർഷത്തേക്ക് സ്​കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പുതിയ ഭേദഗതിയുമായി വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതോടെ സെപ്​റ്റംബർ ഒന്നുമുതലാണ്​ രാജ്യത്തെ ഇന്ത്യൻ സ്​കൂളുകളടക്കമുള്ളവ തുറന്നുപ്രവർത്തിക്കുക. അടുത്ത അധ്യയന വർഷത്തിലെ ആദ്യ സെമസ്​റ്റർ പൂർണമായും ഓൺലൈനും ഓഫ്​ലൈനും യോജിപ്പിച്ചുള്ള പാഠ്യപദ്ധതിയായിരിക്കുമെന്നതാണ് ഭേദഗതിയിലെ പ്രധാന സവിശേഷത.

ഒാൺലൈൻ, ക്ലാസ്​ റൂം പഠനങ്ങൾ സംയോജിപ്പിച്ചുള്ള മിശ്ര പാഠ്യപദ്ധതി സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളിലെ എല്ലാ േഗ്രഡുകളിലും പ്രീ സ്​കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് -19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായുള്ള സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചതി​െൻറ ഫലമായും ഖത്തറിലെ നിലവിലെ വൈറസ്​ വ്യാപനത്തോത് അടിസ്​ഥാനമാക്കിയുമാണ് പുതിയ ഭേദഗതി നടപ്പാക്കുന്നത്. സ്​കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ടും പുതിയ അധ്യായന വർഷം വൈകിയാരംഭിക്കുന്നതി​െൻറയും പ്രത്യാഘാതങ്ങൾ കുറക്കാനും പുതിയ നിർദേശം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമായിരിക്കും ഓരോ വിദ്യാർഥിയും സ്​കൂളുകളിൽ ഹാജരാകേണ്ടിവരുക. സ്​കൂളുകളിൽ പ്രതിദിനം പരമാവധി 30 ശതമാനം ഹാജർ മാത്രമായിരിക്കും. അടിസ്​ഥാന ക്ലാസുകൾക്കും ലബോറട്ടറി പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ഇതിലുണ്ടായിരിക്കും. ക്ലാസ്​ റൂമുകളിൽ വിദ്യാർഥികൾക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കുന്നതിനാൽ ഒരു ക്ലാസിൽ പരമാവധി 15 വിദ്യാർഥികൾ മാത്രമേ ഹാജരുണ്ടാകാൻ പാടുള്ളൂ. ഓരോ ഡെസ്​കുകളും തമ്മിൽ 1.5 മീറ്റർ അകലത്തിലുമായിരിക്കണം. വിദ്യാർഥികൾക്ക് ക്ലാസുകളിൽ ഹാജരാകാൻ സാധിക്കാത്ത ദിവസങ്ങളിൽ അവർ നിർബന്ധമായും ഒാൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരിക്കണം. മിഡ് സെമസ്​റ്റർ പരീക്ഷയും സെമസ്​റ്റർ എൻഡ് പരീക്ഷയും സ്​കൂളുകളിൽ തന്നെയായിരിക്കും നടത്തപ്പെടുക. കുട്ടികൾക്കിടയിലെ അകലം സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ സ്​കൂളുകൾ ബാധ്യസ്​ഥരാണ്. ആദ്യ മൂന്ന് ദിവസങ്ങളിൽ (സെപ്തംബർ 1 മുതൽ 3 വരെ) കുട്ടികൾക്ക് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ബോധവൽകരണം നൽകും. കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ഇത് സംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്യും. ആദ്യ സെമസ്​റ്ററിലെ മുഴുവൻ ഷെഡ്യൂളുകളും വിദ്യാർഥികൾക്ക് ആദ്യ ദിവസങ്ങളിൽ തന്നെ നൽകണം. വിദ്യാർഥികൾ ഒത്തുചേരുന്നതിന് ഇടയാക്കുന്ന സ്​കൂൾ കോമ്പൗണ്ടിലെ അസംബ്ലി, ഗ്രൂപ് ആക്ടിവിറ്റീസ്​, യാത്രകൾ, ക്യാമ്പുകൾ, ആഘോഷ പരിപാടികൾ എന്നിവയെല്ലാം നിർത്തലാക്കണം. സ്​കൂളിലേക്കുള്ള പ്രവേശനത്തിനും തിരിച്ചു പോകുന്നതിനുമായി വെവ്വേറെ വഴികൾ ക്രമീകരിക്കാവുന്നതാണ്.

വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾക്ക് മെഡിക്കൽ സാക്ഷ്യപത്രം ഹാജരാക്കിയാൽ സ്​കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിടുതൽ നൽകും. ഏതെങ്കിലും രക്ഷിതാക്കൾ മാറാരോഗികളാണെങ്കിൽ ആ വിദ്യാർഥികൾ സ്​കൂളിൽ ഹാജരാകേണ്ടതില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ്, ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റ് എന്നിവ ഇതിനായി സ്​കൂളുകളിൽ നൽകണം. ഈ വിദ്യാർഥികൾ സ്​കൂളുകളിൽ നടക്കുന്ന പ്രധാന പരീക്ഷകളിൽ നിർബന്ധമായും പങ്കെടുക്കണം. സർവകലാശാലകളിൽ സെപ്റ്റംബർ മുതൽ നവംബർ വരെ പ്രതിദിനം 30 ശതമാനം ഹാജർ മാത്രമേ പാടുള്ളൂവെന്നും സർവകലാശാലകൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.