ദോഹ: അടയാളം ഖത്തർ നേതൃത്വത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. കലാക്ഷേത്രയിൽ നടന്ന പരിപാടിയിൽ സുധ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന പുസ്തകത്തെ അപഗ്രഥിച്ച് വർഗീസ് വർഗീസ്, മിഥിലാജ് എന്നിവർ സംസാരിച്ചു. ചരിത്രമെന്നാൽ രാജ്യവും രാജ്യാതിർത്തിയും രാജാവും പ്രധാനമന്ത്രിയും പ്രസിഡന്റും യുദ്ധവും യുദ്ധത്തിൽ ജയിക്കുന്നവനും തോൽക്കുന്നവനും മാത്രമായിരിക്കുന്നിടത്ത് ജനതയുടെ ചരിത്രം പറയുന്ന പുസ്തകമാണ് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന് അഭിപ്രായപ്പെട്ടു. സിദ്ദിഹ, ശ്രീകല ഉദയകുമാർ, അരുൺ, ആഷിക് കടവിൽ, ഷംന ആസ്മി എന്നിവർ പുസ്തകത്തിലെ ഓരോ അധ്യായങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രദോഷ് ചർച്ച നിയന്ത്രിച്ചു. മുർഷിദ് സ്വാഗതവും അൻസാർ അരിമ്പ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.