ദേശീയ മേൽവിലാസനിയമം: രജിസ്​ട്രേഷൻ​ ഇന്ന്​ അവസാനിക്കും

ദോഹ: ദേശീയ മേൽവിലാസ നിയമ​ രജിസ്​ട്രേഷനുള്ള അവസാനദിനം ഇന്ന്​. ഇത്​ മുന്നിൽ കണ്ട്​ സർക്കാർ സേവനകേന്ദ്രങ്ങൾ ഇന്നുകൂടി ഇതിനായുള്ള സൗകര്യമൊരുക്കുന്നുണ്ട്​. ഇനിയും രജിസ്​​ട്രേഷൻ നടത്താത്തവർക്കും വിവരങ്ങൾ നൽകാൻ തടസ്സം നേരിടുന്നവർക്കുമായാണ്​ ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ സേവനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നതെന്ന്​ അധികൃതർ നേരത്തേ വ്യക്​തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 10 സേവന കേന്ദ്രങ്ങളാണ്​ സൗകര്യങ്ങളൊരുക്കുന്നത്​. രാവിലെ എട്ട് മുതൽ 12 വരെയായിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വക്റ, റയ്യാൻ, ഇൻഡസ്​ട്രിയൽ ഏരിയ, ഒനൈസ, അൽ ശഹാനിയ, അൽ ദആയിൻ, അൽഖോർ, ശമാൽ, ഉം സലാൽ സേവന കേന്ദ്രങ്ങളാണ് ഇവ.
 
Tags:    
News Summary - address registration-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.