ഭ​ക്ഷ്യ സു​ര​ക്ഷ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ

ദോ​ഹ: ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ.

ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ​വ​രെ 62,000ൽ​പ​രം ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ന്ന​താ​യി മു​ൻ​സി​പ്പ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും ഇ​വ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ശ്ചി​ത കാ​ല​യ​ള​വി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ 51 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ട​ച്ചു​പൂ​ട്ടി​യ​ത്. 12,000ൽ​പ​രം സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി മാ​ത്രം ര​ണ്ടാം പാ​ദ​ത്തി​ൽ 26,000 ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ​നി​ന്ന് 172 ഭ​ക്ഷ​ണ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യ​ച്ചു.

എ​ട്ട് ഫു​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും 3,390 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൃ​ഗ​ഡോ​ക്ട​ർ​മാ​ർ മാം​സ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 62 അ​റു​ത്ത മൃ​ഗ​ങ്ങ​ൾ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 606 കി​ലോ മാം​സ​വും പി​ടി​ച്ചെ​ടു​ത്ത്‌ ന​ശി​പ്പി​ച്ച​താ​യി ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Authorities strengthen food safety inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.