ദോഹ: വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവരിൽ കോവിഡ് ഗുരുതരമാവുന്നതായി ആരോഗ്യ വകുപ്പിെൻറ മുന്നറിയിപ്പ്.രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 65 പിന്നിട്ടവരിൽ വലിയൊരു ശതമാനവും കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് റുമൈലാ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഹനദി അൽ ഹമദ്.
ആരോഗ്യ മന്ത്രാലയത്തിെൻറ ട്വിറ്റർ പേജിലൂടെയായിരുന്നു ഡോ. ഹനദി മുതിർന്നവർ കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടതിെൻറ പ്രധാന്യം ബോധിപ്പിച്ചത്.
ഡെൽറ്റ വകഭേദം ലോകത്തിെൻറ എല്ലാ ഭാഗത്തും ഭീഷണി ഉയർത്തുന്നതായും പ്രത്യേകിച്ച് മുതിർന്നവരിൽ ഗുരുതമാവുന്നതായും ഡോ. ഹനദി അൽ ഹമദ് ചൂണ്ടിക്കാണിച്ചു.
'കോവിഡ് ഗുരുതരമായി ആശുപത്രികളിൽ എത്തുന്ന രോഗികളിൽ 65 കഴിഞ്ഞവർ വലിയൊരു ശതമാനവും കോവിഡ് വാക്സിൻ സ്വീകരിക്കാത്തരവാണ്. മുതിർന്നവരിൽ 10ൽ ഒമ്പത് പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും 10 ശതമാനം പേർ ഇനിയും ബാക്കിയുണ്ട്. അവർകൂടി വാക്സിൻ സ്വീകരിക്കൽ അനിവാര്യമാണ്' -ഡോ. ഹനദി അൽ ഹമദ് പറഞ്ഞു.
മുതിർന്നവരുടെ ആരോഗ്യത്തിൽ കാര്യമായ പരിഗണന ഖത്തർ നൽകുന്നുണ്ട്. ഏറ്റവും മികച്ച വാക്സിനാണ് അവർക്ക് നൽകുന്നത്. കുടുംബത്തിലെ മുതിർന്നവർ വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കാൻ മറ്റു അംഗങ്ങൾ ജാഗ്രത പാലക്കണമെന്ന് ഓർമിപ്പിക്കുന്നു -ഡോ. ഹനദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.