ദോഹ: അർജൻറീനയെ ഞെട്ടിച്ച കളിമികവുമായി ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ് റൗണ്ട് പോരാട്ടങ്ങളിൽ നിറഞ്ഞാടിയ സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്ക് വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ദോഹ ക്യു.എൻ.സി.സിയിൽ നടന്ന അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് ആസ്ട്രേലിയയുടെ മാത്യു ലെകിയെയും ഖത്തറിന്റെ അൽ മുഈസ് അലിയെയും പിന്തള്ളി സലിം അൽ ദൗസരി മികച്ച താരത്തിനുള്ള ഏഷ്യൻ പുരസ്കാരം നേടിയത്.
ഏറ്റവും മികച്ച വനിത താരത്തിനുള്ള പുരസ്കാരം ആസ്ട്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി. ആസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഗോൾ സ്കോററും ചെൽസിയുടെ താരവുമായി പുറത്തെടുത്ത മികവിനുള്ള അംഗീകാരമാണ് വൻകരയുടെ മികച്ച വനിതാ താരം എന്ന അംഗീകാരം.
മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാന്റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. ലോകകപ്പിലേതുൾപ്പെടെ ജപ്പാൻ ദേശീയ ടീമിനെ വാർത്തെടുത്തതിനുള്ള അംഗീകാരമായാണ് ഹജിമെയെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച വനിത കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.