ദോഹ: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി. അറബ് മേഖലയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഗ്രൂപ് റൗണ്ടിലെ മത്സരചിത്രം തെളിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റും, നെയ്മറിന്റെ അൽ ഹിലാലും ഖത്തരി ക്ലബുകൾക്കെതിരെ ബൂട്ടുകെട്ടുമെന്നുറപ്പായി. ഖത്തർ ലീഗ് ജേതാക്കളായ അൽ സദ്ദ്, റണ്ണേഴ്സ് അപ്പായ അൽ റയ്യാൻ എന്നിവർ നേരിട്ട യോഗ്യത നേടിയപ്പോൾ, അൽ ഗറാഫ േപ്ലഓഫ് ജയിച്ചും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.
അൽ റയ്യാന്‍ നെയ്മറിന്റെ അൽ ഹിലാലിനെതിരെയാണ് ആദ്യ മത്സരം. സെപ്റ്റംബർ 17ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കളി കാണാം. പരിക്ക് മാറി നെയ്മർ തിരിച്ചെത്തിയെങ്കിൽ ഖത്തറിൽ സൂപ്പർതാരത്തിന്റെ പ്രകടനം കാണാം.
ശേഷം, നവംബറിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും, അൽ ഹിലാലും വീണ്ടും ഖത്തറിലെത്തും. നവംബർ 26ന് അൽ ഹിലാലും അൽ സദ്ദും, 25ന് അൽ ഗറാഫയും അൽ നസ്റും ഖത്തറിൽ കളിക്കും. ഡിസംബർ മൂന്നിനാണ് അൽ ഗറാഫ അൽ ഹിലാൽ എവേ മാച്ച്. ഡിസംബർ രണ്ടിന് എവേ മാച്ചിൽ അൽ സദ്ദ് അൽ നസ്റിനെ നേരിടും. അൽ റയാൻ സെപ്റ്റംബർ 30ന് എവേ മാച്ചിൽ അൽ നസ്റിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.