ദോഹ: കോവിഡ് 19 വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ തടവുകാരെ മോചിപ്പിക്കുന്നതിനെ കുറിച്ച് അഫ്ഗാന്‍ സര്‍ക്കാരും താ ലിബാനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള സാങ്കേതിക ചര്‍ച്ചകള്‍ക്ക് ഖത്തറും അമേരിക്കയും സൗകര്യമൊരുക്കി.ചര്‍ച ്ച ഫലപ്രദമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തടവുകാരുടെ പട്ടികയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെ കുറിച്ചും മോചിപ്പിക്കുന്നത് എങ്ങനെയെന്നും എവിടെയാണ് കൈമാറ്റമെന്നുമുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പ്രതിസന്ധികള്‍ കുറക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത എടുത്തു പറഞ്ഞ ചര്‍ച്ചയില്‍ സമഗ്ര സമാധാനത്തിന് ഏതാനും ദിവസങ്ങള്‍ക്കകം ചര്‍ച്ച പുനരാരംഭിക്കാനും തീരുമാനമായി. കൊറോണ വൈറസിൻെറ വ്യാപനം വര്‍ധിക്കുന്നതിനാല്‍ തടവുകാരുടെ കൈമാറ്റം വേഗത്തില്‍ നിര്‍വഹിക്കാന്‍ ഖത്തറും അമേരിക്കയും ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരി 29ന് ദോഹയില്‍ യു എസും താലിബാനും തമ്മില്‍ ഒപ്പുവെച്ച അഫ്ഗാന്‍ സമാധാന കരാറിന് അനുസരിച്ചുള്ള സുപ്രധാന നടപടിയാണ് ഇപ്പോഴത്തെ ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.