ദോഹ: അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ താലിബാൻ വെടിനിർത്തലിന് തയാറാവണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ശനിയാഴ്ച ദോഹയിൽ ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയാണ് താലിബാൻ നേതാക്കളുമായുള്ള ചർച്ചയിൽ വെടിനിർത്തലിന് ആവശ്യമുന്നയിച്ചത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ അമേരിക്കയുടെയും ഐക്യരാഷ്ട്രസഭ പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന സമാധാനയോഗവും അഫ്ഗാനിൽ രാഷ്ട്രീയചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അക്രമത്തിലൂടെയും സൈനിക നടപടികളിലൂടെയും അധികാരത്തിലേറുന്നവരെ അംഗീകരിക്കില്ലെന്ന് യോഗം വ്യക്തമായ മുന്നറിയിപ്പും നൽകി.
ശനിയാഴ്ച ദോഹയിലെ താലിബാൻ രാഷ്ട്രീയവിഭാഗം ഓഫിസിൽ മുല്ല അബ്ദുൽ ഗനിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ഖത്തർ വിദേശകാര്യമന്ത്രി ചർച്ച നടത്തിയത്. അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ വിലയിരുത്തി. അഫ്ഗാനിൽ ഇനിയും രക്തച്ചൊരിച്ചിലിന് വഴിവെക്കരുതെന്നും സമാധാനത്തിൻെറ പാത സ്വീകരിച്ച് വെടിനിർത്തലിൽ എത്തണമെന്നും ആവശ്യപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, രാഷ്ട്രീയ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.