ദോഹ: ഗൾഫ് മാധ്യമം ഖത്തർ റണ്ണിലെ തലമുതിർന്ന ഓട്ടക്കാരനാണ് 61കാരനായ ഫിലിപ്പിനോക്കാരൻ ഡാനിലോ ചാൻ. അൽ ബിദ പാർക്കിലെ ട്രാക്കിൽ 10 കി.മീ ചെറുപ്പക്കാർക്കൊപ്പം അനായാസം പൂർത്തിയാക്കിയ ഡാനിലോ വേണമെങ്കിൽ ഒരു റൗണ്ട് കൂടി ഓടാമെന്ന ഭാവത്തിലാണ് നടക്കുന്നത്.
രണ്ടു മാസം കഴിഞ്ഞാൽ 62ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് ട്രാക്കിൽ പ്രായം തളർത്താത്ത പോരാട്ടവുമായി ഡാനിലോയുടെ പ്രകടനം.
ചെറു പ്രായത്തിൽതന്നെ സ്പോർട്സിനെ ഒപ്പം കൂട്ടിയ താരമാണ് ഡാനിലോ. അച്ഛനും മികച്ചൊരു കായിക താരമായിരുന്നുവെന്ന് മത്സരശേഷം ഡാനിലോ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സൈക്ലിങ്, നീന്തൽ, ഓട്ടം, നടത്തം എന്നിങ്ങനെ എല്ലാ ദിവസങ്ങളിലും വ്യായാമം സജീവമാണ്. വാരാന്ത്യങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം സൈക്ലിങ്ങിനിറങ്ങും.
ഏറ്റവും ഒടുവിൽ ദോഹ ഉരീദു മാരത്തണിലും 21 കി.മീ ഫിനിഷ്ചെയ്തു. ഖത്തറിലെ മറ്റു റണ്ണിങ് ചാമ്പ്യൻഷിപ്പുകളിലും സജീവമാണ് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം. കഴിഞ്ഞ 17 വർഷമായി ഖത്തർ പ്രവാസിയാണ് ഈ വെറ്ററൻ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.