ദോഹ: അഹ്ലി ബാങ്ക് െക്രഡിറ്റ് കാർഡുള്ളവർക്ക് പുതുപുത്ത ൻ ഓഫറുമായി ബാങ്ക് രംഗത്ത്. സ്കൂൾ, കോളജ് ഫീസുകൾ തിരികെ നേടാനുള്ള അവസരമാണ് അഹ്ലി ബാങ്ക് ഒരുക്കിയിരിക്കുന്നത്. ബാക്ക് ടു സ്കൂൾ കാമ്പയിെൻറ ഭാഗമായി ആഗസ്റ്റ് 18 മുതൽ ഒക്ടോബർ മൂന്നു വരെ അടച്ച സ്കൂൾ, കോളജ് ഫീസുകൾ തിരികെ നേടാനാണ് അവസരം വന്നിരിക്കുന്നത്. നറുക്കെടുപ്പിലൂടെ അഞ്ച് ഭാഗ്യവാന്മാർക്കാണ് സ്കൂൾ-കോളജ് ഫീസ് തിരികെ നേടാനാകുക. ഇങ്ങനെ 20,000 റിയാൽ വരെ വിജയികൾക്ക് തിരികെ ലഭിക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
ഓരോ 500 റിയാലിെൻറ െക്രഡിറ്റ് കാർഡ് ഫീസ് പേമെൻറിനും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിദേശത്ത് പണമടക്കുകയാണെങ്കിൽ മൂന്ന് അവസരങ്ങളും സ്വദേശത്താണെങ്കിലും വിദേശത്താണെങ്കിലും ഒാൺലൈൻ വഴി പണമടക്കുന്നവർക്ക് രണ്ടു ചാൻസും ഖത്തറിൽ കാർഡുപയോഗിച്ച് ഫീസ് അടക്കുന്നവർക്ക് ഒരു അവസരവുമാണ് ലഭിക്കുക. ഏറ്റവും മികച്ച സേവനങ്ങളാണ് അഹ്ലി ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി മുന്നോട്ടുവെക്കുന്നതെന്നും ഉപഭോക്താക്കളുടെ വർത്തമാന, ഭാവി ആവശ്യങ്ങളെ മുൻകൂട്ടിയറിഞ്ഞാണ് സേവനങ്ങൾ ഒരുക്കുന്നതെന്നും അഹ്ലി ബാങ്ക് ബിസിനസ് സപ്പോർട്ട് സർവിസ് ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അൽ നംല പറഞ്ഞു. ഉപഭോക്താക്കൾക്ക് മുന്തിയ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും ഏറ്റവും മികച്ച ബാങ്കിങ് അനുഭവം നൽകാൻ അഹ്ലി ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അൽ നംല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.