ദോഹ: ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോറം കൈവശംവെക്കണമെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പായി ഫോറം പൂരിപ്പിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ എത്തുന്നവർക്കായി എയർ സുവിധ ഒാൺലൈൻ പോർട്ടൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. നിരവധി യാത്രക്കാർ എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോറം പൂരിപ്പിക്കാതെ ഇന്ത്യയിലെത്തുന്നുണ്ട്. ഇത് വിമാനത്താവളത്തിലെ ആരോഗ്യ പരിശോധന അടക്കമുള്ള തുടർനടപടികൾ വൈകിക്കുന്നതിനിടയാക്കുന്നുണ്ട്.
ഡിജിറ്റലായി പൂരിപ്പിച്ച രേഖകൾ സ്വീകാര്യമല്ല. നിർബന്ധമായും ഇതിെൻറ പ്രിൻറൗട്ട് കൈവശമുണ്ടായിരിക്കണം. ഔദ്യോഗിക വൃത്തങ്ങൾ ഓർമിപ്പിച്ചു.ഇന്ത്യയിലേക്കെത്തുന്ന രാജ്യാന്തര യാത്രക്കാർക്കായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ സംവിധാനമാണ് എയർ സുവിധ. രാജ്യാന്തര യാത്രക്കാർക്കുള്ള സെൽഫ് റിപ്പോർട്ടിങ് ആൻഡ് എക്സംപ്ഷൻ ഫോറം പോർട്ടലാണിത്. https://www.newdelhiairport.in/airsuvidha/aphoregistration എന്ന ലിങ്കിൽ പ്രവേശിച്ചാണ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ന്യൂഡൽഹി എയർപോർട്ടിെൻറ വെബ്സൈറ്റിലാണെങ്കിലും ഇന്ത്യയിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള യാത്രക്കാർക്കും ഈ ഫോറം സ്വീകാര്യമാണെന്നും കേന്ദ്രം അറിയിച്ചു.
ഫോറം പൂരിപ്പിച്ച് സമർപ്പിക്കുന്നതോടെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനിലേക്ക് എത്തും.അപേക്ഷയിന്മേലുള്ള വിവരങ്ങൾ അറിയുന്നതിന് അപേക്ഷകർക്ക് ഇ–മെയിൽ വിലാസം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.