അൽ അറബി ക്ലബിന്റെ പ്രീ-സീസൺ ക്യാമ്പ് ഓസ്ട്രിയയിൽ

ദോഹ: 2024-2025 സീസണിലേക്ക് ടീമിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള പ്രീ-സീസൺ ക്യാമ്പിന് ഓസ്ട്രിയ വേദിയാകുമെന്ന് ക്ലബ്  അധികാരികൾ അറിയിച്ചു. ജൂലൈ ഏഴിന് ആരംഭിച്ച് 27ന് അവസാനിക്കുന്ന ക്യാമ്പ് കാലയളവിൽ പ്രാദേശിക ടീമുകളുമായി നിരവധി സൗഹൃദ മത്സരങ്ങളിലും ക്ലബ് പങ്കെടുക്കും. പുതു സീസണിലെ മുഴുവൻ ടൂർണമെന്റുകളിലും കരുത്തോടെ മത്സരിക്കാനായി ശാരീരികവും സാങ്കേതികവുമായ സന്നദ്ധത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ വർഷം അവസാനിച്ച എക്‌സ്‌പോ സ്റ്റാർസ് ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ഖത്തർ-യു.എ.ഇ സൂപ്പർ കപ്പിന്റെ ആദ്യ പതിപ്പിൽ കിരീടം കരസ്ഥമാക്കി അൽ അറബി ചരിത്രം രചിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് സ്റ്റാർസ് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുക. ദേശീയ പരിശീലകൻ യൂനുസ് അലിയാണ് അൽ അറബിയുടെ മുന്നോട്ടുള്ള തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 2021 മുതൽ ക്ലബിന്റെ പരിശീലക ചുമതല യൂനുസ് അലിക്കാണ്. ഏഴ് ലീഗ് കിരീടങ്ങൾ ഷോക്കേസിലെത്തിച്ച അൽ അറബി, എട്ട് തവണ അമീർ കപ്പ് കിരീടവും സ്വന്തമാക്കി.

Tags:    
News Summary - Al Arabi Club pre-season camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.