ദോഹ: കെ.എൽ ടെൻ ലെജെൻഡ്സ്, പ്രവാസി വെൽഫെയർ മലപ്പുറവുമായി സഹകരിച്ച് നടത്തിയ അഖില കേരള വടംവലി പുരുഷ വിഭാഗത്തിൽ കെ.എൽ ടെൻ ലെജൻഡ്സും വനിത വിഭാഗത്തിൽ 365 റോപ് റെബൽസും ചാമ്പ്യൻമാരായി.
റയ്യാൻ പ്രൈവറ്റ് സ്കൂളിൽ വെച്ചു നടന്ന വടംവലി മത്സരത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പുരുഷ വിഭാഗത്തിൽ എട്ടു ടീമുകളും വനിതാ വിഭാഗത്തിൽ ക്ലബ് അടിസ്ഥാനത്തിൽ ആറ് ടീമുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്.ആവേശകരമായ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെ.എൽ 11 വാരിയേഴ്സ് രണ്ടാംസ്ഥാനവും ഫിനിക്സ് പാലക്കാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പ്രവാസി വെൽഫെയർ ലാവൻഡർ രണ്ടാംസ്ഥാനവും ഷാർപ്പ് ഹീൽസ് മൂന്നാംസ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ കെ എൽ ടെൻ ലെജൻഡ്സിന് ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ ട്രോഫി സമ്മാനിച്ചു. ഇംറാൻ (നസീം ഹെൽത് കെയർ) മെഡലുകളും പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ കാഷ് അവാർഡും സമ്മാനിച്ചു. റഹൂഫ്, മുഹമ്മദ് അൽ ഫഹദ്, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് റഷീദലി, ഷാഹിദ്, റസാഖ്, റജാഇ, ഹർഷിൻ, മഷ്ഹൂദ് തിരുത്തിട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, മറ്റു സംസ്ഥാന ഭാരവാഹികളായ താസീൻ അമീൻ, റഷീദലി, സജ്ന സാക്കി, ഷാഫി മൂഴിക്കൽ, റഷീദ് കൊല്ലം, മുനീഷ് എ.സി, മലപ്പുറം ജില്ലാ പ്രസിഡന്റ് അമീൻ അന്നാര, ട്രഷറർ അസ്ഹർ അലി, ഇംറാൻ (നസീം ഹെൽത്കെയർ), ഹക്സർ (റീഗേറ്റ് ബിൽഡേഴ്സ്), ഹർഷിൻ, റസാഖ്, ഷാഹിദ്, ഫഹദ് ,യൂസുഫ്, റജാഇ തുടങ്ങിയവർ സംബന്ധിച്ചു.
എസ്.എം.എ ടൈപ്പ് വൺ രോഗബാധിതയായ പാലക്കാട് സ്വദേശികളുടെ പിഞ്ചുമകൾ മൽഖ റൂഹിയുടെ ചികിത്സാസഹായത്തിനു വേണ്ടിയുള്ള ഖത്തർ ചാരിറ്റി കിയോസ്ക് മത്സരസ്ഥലത്ത് ഒരുക്കുകയും കാണികളിൽ നിന്നും പണം സ്വീകരിക്കുകയും ചെയ്തു. മൂന്നാംസ്ഥാനം നേടിയ ഫിനിക്സ് പാലക്കാട് ടീമും നാലാംസ്ഥാനക്കാരായ ഫ്രണ്ട്സ് ഓഫ് മലപ്പുറവും തങ്ങളുടെ സമ്മാനത്തുക മൽഖ റൂഹിയുടെ ചികിത്സാഫണ്ടിലേക്ക് കൈമാറി. പ്രോഗ്രാം കൺവീനർമാരായ റഹ്മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, പ്രവാസി വെൽഫെയർ മലപ്പുറം പ്രസിഡന്റ് അമീൻ അന്നാര, ജില്ല ജനറൽ സെക്രട്ടറിമാരായ ഫഹദ് മലപ്പുറം, ഷമീർ വി കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, കബീർ പൊന്നാനി, സെക്രട്ടറി സഹല, ജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ മണ്ഡലം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.