ദോഹ: സോമാലിയൻ പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലാഹി ഫർമാജോയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ജറൂസലം വിഷയത്തിൽ ഒ.ഐ.സി വിളിച്ചുചേർത്ത അടിയന്തര ഉച്ചകോടിയോടനുബന്ധിച്ചാണ് ഇസ്താംബൂളിൽ ഇരുരാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തിയത്. ഖത്തറും സോമാലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധമേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും അമീറും സോമാലിയൻ പ്രസിഡൻറും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പരസ്പരം പ്രധാന്യമുള്ള വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. സോമാലിയയുടെ സുരക്ഷക്കും സ്ഥിരതക്കും സുസ്ഥിര വളർച്ചക്കായുള്ള വികസന പദ്ധതികൾക്കും ഖത്തർ നൽകിയ പിന്തുണക്ക് പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലാഹി ഫർമോജ അമീറിന് നന്ദി അറിയിച്ചു. അമീറിനെ അനുഗമിച്ച മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളുമടങ്ങുന്ന സംഘവും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സോമാലിയയിൽ നിന്നുള്ള പ്രതിനിധി സംഘവും സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.