ദോഹ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പാക്കിസ്താനി ലെത്തി. തലസ്ഥാനമായ ഇസ്ലാമാബാദിനടുത്ത നൂർ ഖാൻ വ്യോമതാവളത്തിലിറങ്ങിയ അമീറി നെ പ്രധാനമന്ത്രി ഇംറാൻ ഖാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അമീറിെൻറ പാക് സന്ദർശനത്തിനിടയിൽ നിക്ഷേപ മേഖലയിൽ ബില്യൻ ഡോളറിെൻറ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമീറിനൊപ്പം ഉന്നതതല സംഘവും പാക്കിസ്താനിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഇംറാൻ ഖാന് പുറമേ, പ്രസിഡൻറ് ആരിഫ് അലവിയുമായും അമീർ ശൈഖ് തമീം കൂടിക്കാഴ്ച നടത്തും.
പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, പാക്കിസ്താനിലെ ഖത്തർ അംബാസഡർ സഖ്ർ മുബാറക് അൽ മൻസൂരി, ഖത്തറിലെ പാക് അംബാസഡർ സയിദ് അഹ്സൻ റാസ തുടങ്ങിയവരും അമീറിനെയും സംഘത്തെയും സ്വീകരിക്കാൻ സ്ഥലത്തെത്തിയിരുന്നു.അമീറിെൻറ സന്ദർശനത്തോടനുബന്ധിച്ച് 22 ബില്യൻ ഡോളറിെൻറ നിക്ഷേപ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയുടെ 21 ബില്യൻ ഡോളറിെൻറ നിക്ഷേപത്തിന് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപ കരാറായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി. 2015ലാണ് അമീർ അവസാനമായി പാക്കിസ്താൻ സന്ദർശിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഖത്തർ സന്ദർശിക്കുകയും നേതാക്കളുമായും വ്യാപാര നിക്ഷേപ മേഖലകളിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.