ദോഹ: ഖത്തറിെൻറ ചരിത്രം ഇനി മുതൽ 2017 ജൂണിന് മുമ്പും ശേഷവും എന്ന ശീർഷകത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിപ്രായപ്പെട്ടു. ജൂണിൽ നടന്ന സംഭവ വികാസങ്ങൾ എന്ത് തന്നെയായാലും നമ്മെ സംബന്ധിച്ച് പുതിയൊരു ചുവടുവെപ്പിന് സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു. ഈ സാഹചര്യത്തെ ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ ഖത്തറിന് ഏറെ മുന്നേറാൻ കഴിയുമെന്ന് അമീർ വ്യക്തമാക്കി. മന്ത്രിസഭ യോഗത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അമീർ.
രാജ്യത്തിെൻറ ‘വിഷൻ 2030’ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ചടുലമായ നീക്കങ്ങളാണ് ഉണ്ടാകേണ്ടത്. രാജ്യത്തിെൻറ സുരക്ഷയുടെ കാര്യത്തിലായാലും സാമ്പത്തിക ഭദ്രതയുടെ കാര്യത്തിലായാലും ഭക്ഷ്യ സുരക്ഷയുടെ വിഷയത്തിലായാലും ശക്തമായ ആത്മധൈര്യത്തോടെയും പ്രാധാന്യത്തോടെയുമാണ് നാം കാണുന്നത്.
ജൂലൈ 21ന് അമീർ ജനങ്ങളോടായി നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച കാര്യങ്ങൾ ഒന്നുകൂടി മന്ത്രിസഭ യോഗത്തിലും സൂചിപ്പിച്ചു. ഗൾഫ് പ്രതിസന്ധിയുടെ ഘട്ടത്തിൽ രാജ്യത്തിെൻറ വിവിധ മേഖലകളിൽ നിക്ഷേപം ഇറക്കുന്നതിനും ശക്തമായ പിന്തുണ നൽകുന്നതിനുമുള്ള അഭ്യർഥനക്ക് ലഭിച്ച സ്വീകാര്യത മികവുറ്റതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്വദേശികളും വിദേശികളും ഇക്കാര്യത്തിൽ ഒരുപോലെ അനുകൂലമായാണ് പ്രതികരിച്ചത്. വരും ദിനങ്ങളിൽ സുരക്ഷയുടെ കാര്യത്തിലും സാമ്പത്തിക–വാണിജ്യ മേഖലകളിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമീർ അഭ്യർഥിച്ചു.
അയൽ രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ഉപാധികളോടെയല്ലാത്ത ചർച്ചക്ക് തയാറാണെന്ന തുടക്കം മുതലുള്ള നിലപാട് അമീർ ആവർത്തിച്ചു. രാജ്യത്തിെൻറ പരമാധികാരം അംഗീകരിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ രണ്ട് കാര്യങ്ങൾ ഏറെ സുപ്രധാനമായ രാജ്യത്തിെൻറ ഉപാധികളാണെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ പിന്തുണ നൽകിയ മന്ത്രിസഭക്കും മന്ത്രിമാർക്കും അമീർ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.