Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2017 ജൂ​ണി​ന്...

2017 ജൂ​ണി​ന് ശേ​ഷ​മു​ള്ള ഖ​ത്ത​റി​െ​ൻ​റ ച​രി​ത്രം മ​റ്റൊ​രു ത​ല​ക്കെ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തും –അ​മീ​ർ

text_fields
bookmark_border
2017 ജൂ​ണി​ന് ശേ​ഷ​മു​ള്ള ഖ​ത്ത​റി​െ​ൻ​റ ച​രി​ത്രം മ​റ്റൊ​രു ത​ല​ക്കെ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തും –അ​മീ​ർ
cancel
camera_alt?????? ????? ????? ???? ?????? ?????????
ദോ​ഹ: ഖ​ത്ത​റിെ​ൻ​റ ച​രി​ത്രം ഇ​നി മു​ത​ൽ 2017 ജൂ​ണി​ന്​ മു​മ്പും  ശേ​ഷ​വും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ  രേ​ഖ​​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ  ഹ​മ​ദ് ആ​ൽ​ഥാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ  വി​കാ​സ​ങ്ങ​ൾ എ​ന്ത് ത​ന്നെ​യാ​യാ​ലും ന​മ്മെ സം​ബ​ന്ധി​ച്ച്  പു​തി​യൊ​രു ചു​വ​ടു​വെ​പ്പി​ന് സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.  ഈ ​സാ​ഹ​ച​ര്യ​ത്തെ ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ  ക​ഴി​യു​ക​യാ​ണെ​ങ്കി​ൽ ഖ​ത്ത​റി​ന്​ ഏ​റെ മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്ന്  അ​മീ​ർ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച്  സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മീ​ർ.
രാ​ജ്യ​ത്തിെ​ൻ​റ ‘വി​ഷ​ൻ 2030’ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്  ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. രാ​ജ്യ​ത്തിെ​ൻ​റ  സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ടെ  കാ​ര്യ​ത്തി​ലാ​യാ​ലും ഭ​ക്ഷ്യ സു​ര​ക്ഷ​യു​ടെ വി​ഷ​യ​ത്തി​ലാ​യാ​ലും  ശ​ക്ത​മാ​യ ആ​ത്മ​ധൈ​ര്യ​ത്തോ​ടെ​യും  പ്രാ​ധാ​ന്യ​ത്തോ​ടെ​യു​മാ​ണ് നാം ​കാ​ണു​ന്ന​ത്.
ജൂ​ലൈ 21ന് ​അ​മീ​ർ ജ​ന​ങ്ങ​ളോ​ടാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ  പ​രാ​മ​ർ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ഒ​ന്നു​കൂ​ടി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലും  സൂ​ചി​പ്പി​ച്ചു. ഗ​ൾ​ഫ് പ്ര​തി​സ​ന്ധി​യു​ടെ ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തിെ​ൻ​റ  വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ഇ​റ​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ  പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മു​ള്ള അ​ഭ്യ​ർ​ഥ​ന​ക്ക്  ല​ഭി​ച്ച സ്വീ​കാ​ര്യ​ത  മി​ക​വു​റ്റ​താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു.  സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു​പോ​ലെ  അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. വ​രും ദി​ന​ങ്ങ​ളി​ൽ  സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും സാ​മ്പ​ത്തി​ക–​വാ​ണി​ജ്യ  മേ​ഖ​ല​ക​ളി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ലും വി​ദ്യാ​ഭ്യാ​സ  മേ​ഖ​ല​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് അ​മീ​ർ അ​ഭ്യ​ർ​ഥി​ച്ചു.  
അ​യ​ൽ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റി​ന് മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ  സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്  ഉ​പാ​ധി​ക​ളോ​ടെ​യ​ല്ലാ​ത്ത ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന തു​ട​ക്കം  മു​ത​ലു​ള്ള നി​ല​പാ​ട് അ​മീ​ർ ആ​വ​ർ​ത്തി​ച്ചു. രാ​ജ്യ​ത്തിെ​ൻ​റ  പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ  ഇ​ട​പെ​ടാ​തി​രി​ക്കു​ക എ​ന്നീ ര​ണ്ട് കാ​ര്യ​ങ്ങ​ൾ ഏ​റെ  സു​പ്ര​ധാ​ന​മാ​യ രാ​ജ്യ​ത്തിെ​ൻറ ഉ​പാ​ധി​ക​ളാ​ണെ​ന്നും അ​മീ​ർ  ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി  ഘ​ട്ട​ത്തി​ൽ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യ മ​ന്ത്രി​സ​ഭ​ക്കും  മ​ന്ത്രി​മാ​ർ​ക്കും അ​മീ​ർ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameergulf newsmalayalam news
News Summary - ameer, qatar gulf news
Next Story