ദോഹ: കാൽപന്തുകളിയെ ഹൃദയശ്വാസം പോലെ കൊണ്ടുനടക്കുന്ന ജനതക്കിടയിലേക്ക് അടുത്ത ലോകകപ്പിെൻറ ആതിഥേയൻ. തുകൽപന്തിനെ ഒാരോ ശ്വാസത്തിലും കൊണ്ടുനടക്കുന്ന അർജൻറീനക്കാർക്ക് ഇടയിലേക്കാണ് 2022 ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എത്തിയത്. അമീറിന് അർജൻറീനയിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
ലാറ്റിനമേരിക്കൻ സന്ദർശനത്തിെൻറ ഭാഗമായി ഇക്വഡോർ, പെറു, പരാേഗ്വ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മറഡോണയുെടയും മെസിയുടെയും നാട്ടിലേക്ക് അമീർ എത്തിയത്. തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ വിമാനത്താവളത്തിൽ വിേദശകാര്യ മന്ത്രി ജോർജ് ഫോറെ, അർജൻറീനയിലെ ഖത്തർ അംബാസഡർ ഫഹദ് ബിൻ ഇബ്രാഹിം അൽ മാന എന്നിവരുടെ നേതൃത്വത്തിൽ ഉൗഷ്മള സ്വീകരണമാണ് അമീറിന് ലഭിച്ചത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് അമീർ പ്രസിഡൻറ് മൗറീസിയോ മാകരിയോയുമായി കൂടിക്കാഴ്ച നടത്തി.
ഖത്തർ പാസ്പോർട്ടുള്ളവർക്ക് അർജൻറീനയിലേക്ക് വിസ രഹിത പ്രവേശനം അടക്കം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പുവെച്ചു. ദോഹ മുനിസിപ്പാലിറ്റിയും ബ്യൂണസ് അയേഴ്സ് സിറ്റിയും തമ്മിലും കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് അമീർ അർജൻറീന സന്ദർശിക്കുന്നതെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലെ ഉൗഷ്മള ബന്ധത്തിന് തെളിവാണെന്നും ഖത്തറിലെ അർജൻറീന അംബാസഡർ കാർലോസ് ഹെർണാണ്ടസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.