ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഖത്തറിലെ ജർമൻ അംബാസഡർ ഹൻസ് ഉഡോ മ്യൂസിൽ കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നേതാടനുബന്ധിച്ചാണ് അമീറുമായി കൂടിക്കാഴ്ച നടത്തിയത്. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ജർമൻ സ്ഥാനപതിക്ക് അൽ വജബ അംഗീകാരം അമീർ സമ്മാനിച്ചു.
ഖത്തറും ജർമനിയും തമ്മിെല നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അംഗീകാരത്തിനാണ് പുരസ്കാരം സമ്മാനിച്ചത്. കൂടിക്കാഴ്ചയിൽ, ജർമൻ സ്ഥാനപതിയുടെ ഭാവിയിലെ ദൗത്യം വിജയകരമാകാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും അമീർ ആശംസകൾ നേർന്നു.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും ഖത്തർ ഭരണകൂടത്തിെൻറയും സഹകരണത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തുന്നതായി ഹൻസ് ഉഡോ മ്യൂസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.