അമീറിന്‍റെ ഈദ് നമസ്കാരം ലുസൈലിൽ

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​മീ​രി ദി​വാ​ൻ അ​റി​യി​ച്ചു. ലു​സൈ​ലി​ലെ പ്രാ​ർ​ഥ​ന മൈ​താ​നി​യി​ൽ ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​മീ​റി​ന്റെ ഈ​ദ് ന​മ​സ്കാ​രം.

തു​ട​ർ​ന്ന് ലു​സൈ​ൽ പാ​ല​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഈ​ദാ​ശം​സ സ്വീ​ക​രി​ക്കു​ക​യും കൈ​മാ​റു​ക​യും ചെ​യ്യും. ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ, മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, പൗ​ര​ന്മാ​ർ എ​ന്നി​വ​ർ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഈ​ദാ​ശം​സ കൈ​മാ​റാ​ൻ എ​ത്തും. രാ​വി​ലെ ആ​റു മു​ത​ൽ 6.15 വ​രെ സേ​ന, പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ ദേ​ശീ​യ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച് ഈ​ദാ​ശം​സ കൈ​മാ​റും. വൈ​കീ​ട്ട് 3.45 മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ശൈ​ഖു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ്വീ​ക​രി​ക്കും.

Tags:    
News Summary - Ameer's Eid Namaz at Lusail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.