ദോഹ: ഹൂതി ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ മരിച്ച സംഭവത്തിൽ സൗഹൃദരാജ്യമായ ബഹ്റൈൻ രാഷ്ട്രത്തലവനെ വിളിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയെ ഫോണിൽ വിളിച്ച് അമീർ സ്ഥിതിഗതികൾ വിലയിരുത്തിയ അമീർ, അറബ് സഖ്യസേനയുടെ ഭാഗമായ ബഹ്റൈൻ പ്രതിരോധസേനാംഗങ്ങളുടെ വീരമൃത്യുവിൽ നടുക്കവും ആദരാഞ്ജലിയും രേഖപ്പെടുത്തി.
ബഹ്റൈന്റെ ദുഃഖത്തിൽ പങ്കുചേർന്ന അമീർ, ഖത്തരി ജനതയുടെ ഐക്യദാർഢ്യവും അറിയിച്ചു. സൗദി -യെമൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന സൈനികരാണ് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബഹ്റൈൻ പ്രതിരോധ സേനാംഗങ്ങളായ മുബാറക് ഹാഷിൽ സായിദ് അൽ കുബൈസി, യഅ്ഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നീ സൈനികരാണ് ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.