ദോഹ: ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പ്രധാനമന്ത്രി ഋഷി സുനകുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയായി.
യുക്രെയ്ന് നൽകിയ പിന്തുണയിലും മേഖലയുടെ സുരക്ഷയിലും പ്രതിരോധ സംവിധാനങ്ങളിലുമുള്ള സഹകരണത്തില്‍ ഋഷി സുനക് സന്തോഷം പ്രകടിപ്പിച്ചു. ഖത്തര്‍ ലോകകപ്പിന് ബ്രിട്ടന്റെ പിന്തുണക്ക് അമീര്‍ നന്ദി പറഞ്ഞു. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ചാള്‍സ് മൂന്നാമന് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷം അമീർ പങ്കുവെച്ചു. ചാൾസ് രാജാവിനും ജനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. കിരീട ധാരണ ചടങ്ങിൽ അമീറിന്റെ നേതൃത്വത്തിൽ ഖത്തർ പ്രതിനിധി സംഘം പങ്കെടുക്കും.
ദോഹ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോണിൽ സംസാരിച്ചു. വ്യാഴാഴ്ചയായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും ഫോൺവഴി സൗഹൃദം പുതുക്കിയത്. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും, വിവിധ മേഖലകളിൽ ഭാവിയിൽ സാധ്യമാവുന്ന സഹകരണങ്ങളും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും ചർച്ച ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.