ദോഹ: യുവജന, കായിക, സാംസ്കാരിക മേഖലകളിൽ ഖത്തറും സെനഗലും സഹകരണം ശക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സെനഗൽ സന്ദർശനത്തിെൻറ ഭാഗമായാണിത്. സാംസ്കാരിക മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന് സാംസ്കാരിക സഹകരണ കരാറിൽ ഖത്തറും സെനഗലും ഒപ്പുവെച്ചു.
കായിക മേഖലയിലും യുവജന മേഖലയിലും സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ അമീറും സെനഗൽ പ്രസിഡൻറ് മാക്കി സാലും സംബന്ധിച്ചു.അമീറിന് പുറമേ ഖത്തറിൽ നിന്നുള്ള മന്ത്രിമാരും ഉന്നതവ്യക്തിത്വങ്ങളുമടങ്ങിയ സംഘവും സെഗനൽ പ്രധാനമന്ത്രി മുഹമ്മദ് ദിയന്നും സംഘവും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അതേസമയം, നേരത്തെ സെനഗലിലെ ഡകാറിലെ ലിയോപോൾഡ് സെഡാർ സെൻഗോർ എയർബേസിലെത്തിയ അമീറിന് സെനഗൽ പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. മന്ത്രിമാർക്കും ഉന്നത വ്യക്തിത്വങ്ങൾക്കും പുറമേ സെനഗലിലെ ഖത്തർ അംബാസഡർ സരീ ബിൻ അലി അൽ ഖഹ്താനി, ഖത്തറിലെ സെനഗൽ അംബാസഡർ മാമദൂ മംദോ സാൽ തുടങ്ങിയവരും അമീറിനെ സ്വീകരിക്കുന്നതിനായി എയർബേസിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അമീറിെൻറ ആഫ്രിക്കൻ പര്യടനം ആരംഭിച്ചത്. സെനഗലിന് പുറമേ, ഗ്വിനിയ കോണാക്രി, മാലി, ഐവറി കോസ്റ്റ്, ബുർകിനാഫാസോ, ഘാന എന്നീ രാജ്യങ്ങളിലും അമീർ സന്ദർശനം നടത്തുന്നുണ്ട്. പര്യടനത്തിൽ ആഫ്രിക്കൻ രാഷ്ട്രനേതാക്കളുമായും ഉന്നത വ്യക്തിത്വങ്ങളുമായും അമീർ കൂടിക്കാഴ്ച നടത്തുകയും ഉഭകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും ചെയ്യും. പരസ്പരം പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.