ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പശ്ചിമാഫ്രിക്കൻ പര്യടനം തുടരുന്നു. ഇതിെൻറ ഭാഗമായി ബുർകിനാഫാസോ, ഗിനിയ രാഷ്ട്ര നേതാക്കളുമായി അമീർ കൂടിക്കാഴ്ച നടത്തി. ബുർക്കിനാഫാസോ തലസ്ഥാനമായ ഒവാഗഡൂഗുവിലെത്തിയ അമീറിനെ പ്രസിഡൻറ് റോച് മാർക് ക്രിസ്ത്യൻ കബോർ, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രി പോൾ കാബ തീയേബ, ബുർക്കിനാ ഫാസോയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ജാബിർ അൽ കുവാരി തുടങ്ങിയ ഉന്നതവ്യക്തിത്വങ്ങൾ ചട ങ്ങിൽ സംബന്ധിച്ചു.
ഒവാഗഡൂഗുവിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ–ബുർക്കിനാഫാസോ രാഷ്ട്ര നേതാക്കൾ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും അമീർ–പ്രസിഡൻറ് കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. ബുർക്കിനാഫാസോ ജനതക്കുള്ള എല്ലാ പിന്തുണയും പ്രത്യേകിച്ച് ആരോഗ്യമേഖലയിലെ പിന്തുണയും സഹായവും അമീർ മുന്നോട്ടു വെച്ചു.
കൂടിക്കാഴ്ചക്ക് ശേഷം ഖത്തറും ബുർക്കിനാഫാസോയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാർ ഒപ്പുവെക്കൽ ചടങ്ങിലും അമീർ സംബന്ധിച്ചു.
ആഫ്രിക്കൻ പര്യടനത്തിെൻറ ഭാഗമായി ഗിനിയയിലെത്തിയ അമീർ പ്രസിഡൻറ് ആൽഫാ കോണ്ടേയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ച് സാമ്പത്തികം, ഉൗർജ്ജം, നിക്ഷേപം, ഭക്ഷ്യസുരക്ഷ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ സഹകരണവും കൂടിക്കാഴ്ചയിലെ ചർച്ചാവിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.