ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽഉദൈദ് സൈനികത്താവളം സന്ദർശിച്ചു. കൂടാതെ അമീരി എയർഫോഴ്സിലും അമേരിക്ക–ഖത്തർ സംയുക്ത സൈനിക മേഖലയിലും അമീർ സന്ദർശനം നടത്തി. യുദ്ധ വിമാനങ്ങളുടെ പ്രവർത്തനങ്ങളുമായി സംബന്ധിച്ച വിവരങ്ങൾ വ്യോമസേന മേധാവി മേജർ ജനറൽ മുബാറക് മുഹമ്മദ് അൽകമീത്തിൽ നിന്ന് അമീർ ചോദിച്ചറിഞ്ഞു. അമീരി വ്യോമസേനയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും അന്വേഷിച്ച അമീർ അമേരിക്കൻ സൈനിക കേന്ദ്രം മേധാവി ജെഫ്രി ഹാർജിയാനിൽനിന്നുമ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ അമീറിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.