ആ​​വേ​​ശ​​മാ​​യി പി​​താ​​വ് അ​​മീ​​റും  ശൈ​​ഖ മൗ​​സ​​യും

ദോ​​ഹ: രാ​​ജ്യം ദേ​​ശീ​​യ കാ​​യി​​ക​​ദി​​നം കൊ​​ണ്ടാ​​ടി​​യ​​പ്പോ​​ൾ ആ​​വേ​​ശ​​മാ​​യി പി​​താ​​വ് അ​​മീ​​ർ ശൈ​​ഖ് ഹ​​മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യും ഭാ​​ര്യ​​യും ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ണു​​മാ​​യ ശൈ​​ഖ മൗ​​സ ബി​​ൻ​​ത് നാ​​സ​​റും. കാ​​യി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​മീ​​രി ദി​​വാ​​ൻ മു​​റ്റ​​ത്ത് ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ലാ​​ണ് പി​​താ​​വ് അ​​മീ​​ർ പ​​ങ്കെ​​ടു​​ത്ത​​ത്. 
ന​​ട​​ത്ത​​ത്തി​​ലും മ​​റ്റ് വ്യാ​​യാ​​മ​​ങ്ങ​​ളി​​ലും അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ത്തു. ഒ​​ട്ട​​ക​​ങ്ങ​​ളു​​ടെ​​യും അ​​റേ​​ബ്യ​​ൻ കു​​തി​​ര​​ക​​ളു​​ടെ​​യും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലും അ​​ദ്ദേ​​ഹം സം​​ബ​​ന്ധി​​ച്ചു. 
ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ശൈ​​ഖ് ജാ​​സിം ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി തു​​ട​​ങ്ങി ഒ​​ട്ട​​ന​​വ​​ധി ശൈ​​ഖു​​മാ​​രും മ​​ന്ത്രി​​മാ​​രും ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളും പി​​താ​​വ് അ​​മീ​​റി​​നൊ​​പ്പം കാ​​യി​​ക​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു. 

എ​​ജ്യു​​ക്കേ​​ഷ​​ൻ സി​​റ്റി ക്യാ​​മ്പ​​സി​​ൽ ന​​ട​​ന്ന കാ​​യി​​ക​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ശൈ​​ഖ മൗ​​സ ബി​​ൻ​​ത് നാ​​സ​​ർ പ​​ങ്കെ​​ടു​​ത്തു. എ​​ജ്യു​​ക്കേ​​ഷ​​ൻ സി​​റ്റി സ്​​​റ്റു​​ഡ​​ൻ​​റ് സെ​​ൻ​​റ​​റി​​ൽ വാ​​ക്ക​​ത്തോ​​ൺ മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു പ​​രി​​പാ​​ടി​​ക​​ളു​​ടെ തു​​ട​​ക്കം. സെ​​റി​​മ​​ണി​​യ​​ൽ കോ​​ർ​​ട്ടി​​ൽ 40 കി​​ലോ​​മീ​​റ്റ​​ർ സൈ​​ക്ലി​​ങും 50 കി​​ലോ​​മീ​​റ്റ​​ർ അ​​ൾ​​ട്രാ മാ​​ര​​ത്തോ​​ണും പി​​ന്നീ​​ട് ന​​ട​​ന്നു. ഖ​​ത്ത​​ർ ഒ​​ളിം​​പി​​ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് ശൈ​​ഖ് ജൂ​​ആ​​ൻ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ഉൗർ​​ജ്ജ വ്യ​​വ​​സാ​​യ​​മ​​ന്ത്രി ഡോ. ​​മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​ലി​​ഹ് അ​​ൽ സാ​​ദ, ഡോ. ​​ഹ​​മ​​ദ് ബി​​ൻ അ​​ബ്ദു​​ൽ അ​​സീ​​സ്​ അ​​ൽ കു​​വാ​​രി, എ​​ക്സോ​​ൺ മൊ​​ബീ​​ൽ ഖ​​ത്ത​​ർ പ്ര​​സി​​ഡ​​ൻ​​റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ അ​​ലി​​സ്​​​റ്റ​​ർ റൂ​​ട്ട്​​​ല​​ജ് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രും ശൈ​​ഖ മൗ​​സ​​യോ​​ടൊ​​പ്പം കാ​​യി​​ക​​ദി​​ന പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു. 

Tags:    
News Summary - amir-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.