ദോഹ: അടുത്ത മാസം അമേരിക്ക സന്ദർശിക്കാനുള്ള പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ക്ഷണം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം ഇരുരാഷ്ട്ര നേതാക്കൾക്കുമിടയിൽ നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് ട്രംപ് അമീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ചതും അമീർ ക്ഷണം സ്വാഗതം ചെയ്തതും.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും അമീർ–ട്രംപ് ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും നേരത്തെ ധാരണയിലെത്തിയതിെൻറയും കരാറിൽ ഒപ്പുവെച്ചതിെൻറയും അടിസ്ഥാനത്തിലാണിത്. ഭീകരവാദത്തിനും ഭീകരവാദ സാമ്പത്തിക സഹായത്തിനുമെതിരായ പോരാട്ടത്തിൽ സഹകരണം ശക്തിപ്പെടുന്നതും ഫോൺ സംഭാഷണത്തിൽ ഇരുവരും ചർച്ച ചെയ്തു. മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാഷ്ട്രത്തലവൻമാർ വിശകലനം ചെയ്തു. അടുത്ത മെയ് മാസത്തിൽ അമേരിക്കയിലെ ക്യാമ്പ് ഡേവിഡിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി.സി.സി ഉച്ചകോടിക്ക് മുൻപ് നടക്കുന്ന അമീറിെൻറ യു.എസ് പര്യടനം വലിയ പ്രധാന്യത്തോടെയാണ് നിരീക്ഷകർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.