ദോഹ: ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി ബ്രസൽസിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലുമായി കൂടിക്കാഴ്ച നടത്തി. ബ്രസൽസിലെ എഗ്മണ്ട് പാലസിലെ ക്യാബിനറ്റ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ചും വിവിധ മേഖലകളിൽ പ്രത്യേകിച്ചും ഉൗർജ്ജം, സാമ്പത്തികം, നിക്ഷേപം, കായികം, സാംസ്കാരികം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു.
മേഖലാ, അന്തർദേശീയ തലത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ അമീർ–ബെൽജിയം പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഗൾഫ് മേഖലയിലും യൂറോപ്പിലുമുള്ള നിലവിലെ പ്രതിസന്ധികളും വെല്ലുവിളികളും ചർച്ച ചെയ്തു. കൂടാതെ ഭീകരത സംബന്ധിച്ചും അതിെൻറ സാമ്പത്തിക േസ്രാതസ്സുകൾ തുടച്ചുനീക്കുന്നതും കൂടിക്കാഴ്ചയിൽ വിഷയമായി. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ, അമീർ ശൈഖ് തമീം ആൽഥാനിയെയും ഖത്തറിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കുന്നതിന് അമീറിെൻറ സന്ദർശനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെൽജിയം സന്ദർശിക്കാൻ ക്ഷണിച്ചതിൽ നന്ദി രേഖപ്പെടുത്തിയ അമീർ, വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്ത മാകുന്നതിന് ഇതുപകരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളുടെയും ഭാഗത്ത് നിന്നുള്ള ഉന്നത സംഘവും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. നേരത്തെ ബ്രസൽസിലെത്തിയ അമീറിനെയും സംഘത്തെയും വിദേശ വാണിജ്യകാര്യ സഹമന്ത്രി പീറ്റർ ഡി േക്രം, ബെൽജിയത്തിലെ ഖത്തർ അംബാസഡർ അബ്ദുറഹ്മാൻ മുഹമ്മദ് അൽ ഖുലൈഫി തുടങ്ങിയ പ്രമുഖർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.