ദോഹ: ഏഷ്യൻ സന്ദർശനത്തിെൻറ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ജപ്പാൻ തലസ്ഥാ നമായ ടോക്കിയോവിൽ എത്തി.
ടോക്കിയോവിലെ ഹനേഡ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ അമീറിന് ഉൗഷ്മള വരവേൽപ്പാ ണ് ലഭിച്ചത്. ജപ്പാൻ വിദേശകാര്യ ഉപമന്ത്രി നോരികാസു സുസുകി, ഖത്തർ– ജപ്പാൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ സെക്ര ട്ടറി ജനറൽ തദാഹികോ ഇറ്റോ, ജ പ്പാനിലെ ഖത്തർ സ്ഥാനപതി ഹസൻ ബിൻ മുഹമ്മദ് റാഫി അൽ ഇമാദി, ഖത്തറി ലെ ജപ്പാൻ അംബാസസഡർ സെയിഷി ഒസുക തുടങ്ങിയവർ അമീറിനെ സ്വീകരിക്കാനായി വിമാന ത്താവളത്തിലെത്തിയിരുന്നു. ടോക്കിയോവിലെ ഖത്തർ എംബസി ഉദ്യോഗസ്ഥരും ജപ്പാനിലെ അറബ് അം ബാസഡർമാരും എത്തിയിരുന്നു.ദക്ഷിണകൊറിയയിൽ നിന്നാണ് അമീർ ജപ്പാനിൽ എത്തിയത്. നേരത്തേ ദക്ഷിണകൊറിയൻ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബ്ലൂ ഹൗസില്‍(പ്രസി ഡന്‍ഷ്യല്‍ പാലസ്) അമീറിെൻറയും ദക്ഷിണ കൊറിയന്‍ പ്രസിഡൻറ് മൂന് ജെ ഇന്നിെൻറയും സാന്നിധ്യത്തി ലായിരുന്നു ഒപ്പുവെക്കൽ.
സ്മാര്‍ട്ട് കാര്‍ഷികമേഖലയില്‍ സഹകരണം സംബന്ധിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും കൊറിയ കാര്‍ഷിക–ഭക്ഷ്യ, ഗ്രാമകാര്യ മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു. സ്മാര്‍ട്ട് കാര്‍ഷിക വ്യവസായം വികസിപ്പിക്കല്‍, കാര്‍ഷിക ഗവേഷണമേഖലയില്‍ സഹകരണം, സാങ്കേതികവിദ്യയുടെ കൈമാറ്റം, പരിസ്ഥിതി സൗഹൃദ കൃഷി സങ്കേതങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരഗതാ ഗത മേഖല, ഫിഷറീസ്, അക്വാട്ടിക് മേഖലയിൽ സഹകരിക്കാനും തീരുമാനമായി.
ഫിഷറീസ്, മത്സ്യകൃഷി മേഖ ലയില്‍ ശാസ്ത്രീയ, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. തൊഴില്‍പരിശീലനം, പു നര്പരിശീലനം, തൊഴില്വൈദഗ്ധ്യ വികസനം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും. ഇതിനായി ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസും കൊറിയ കസ്റ്റംസ് ബോര്‍ഡര്‍ കണ്ട്രോള് ട്രെയ്നിങ് ഇന്സ്റ്റി റ്റ്യൂട്ടും ധാരണാപത്രം ഒപ്പുവച്ചു. സ്മാര്‍ട്ട് സാങ്കതികവിദ്യ, മാതൃകകള്‍, നൂതന സങ്കേതങ്ങള്‍ എന്നിവയുടെ ഉ പയോഗവുമായി ബന്ധപ്പെട്ട് ജനറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ കോര്‍പ്പറേഷനും(കഹ്റമ) കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവച്ചു.
സ്മാര്‍ട്ട്സിറ്റി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വൈദഗ്ധ്യം പ ങ്കുവെക്കും.ഖത്തര്‍ തുറമുഖ പരിപാലന കമ്പനിയായ മവാനി ഖത്തറും ബുസാന്‍ തുറമുഖ അതോറിറ്റിയും ധാ രണാപത്രത്തില് ഒപ്പുവച്ചു. രണ്ടു രാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിച്ചതിെൻറ 45ാം വാര്‍ഷികത്തിലായിരുന്നു അമീറിെൻറ ദക്ഷിണകൊറിൻ സന്ദര്‍ശനം.
കൊറിയയെ സംബന്ധിച്ചിടത്തോളം ഖത്തർ സൗഹൃദം സുപ്രധാനമാണെന്ന് കൊറിയൻ പ്രസിഡൻറ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമഗ്രമായ പങ്കാളിത്തമുണ്ട്. ഊര്‍ജ, സാമ്പത്തിക മേഖലകളിലെ കൊറിയന്‍ ഖത്തരി പങ്കാളിത്തത്തെക്കുറിച്ച് പ്രസിഡൻറ് വിശദീകരിച്ചു. ഏഷ്യന്‍ കപ്പില്‍ കൊറിയക്കെതിരെ ഖത്തര്‍ ദേശീയ ടീം നേടിയ വിജയത്തില്‍ കൊറിയൻ പ്രസിഡൻറ് അമീറിനെ അഭിനന്ദിച്ചു. 2022 ലോകകപ്പില്‍ ഖത്തര്‍ ടീമിന് വിജയം ആശംസിച്ചു. രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ കൊറിയയുടെ അനുഭവങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
2022 ലോകകപ്പ്, 2018ലെ പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്സ് എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. 2022 ഫിഫ ലോകകപ്പ് സംഘാടന ത്തില്‍ സഹായം ലഭ്യമാക്കുന്നതിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള കൊറിയയുടെ സന്നദ്ധത അ ദ്ദേഹം അറിയിച്ചു. രണ്ടു കൊറിയയും തമ്മില്‍ നേരിട്ടുള്ള സംവാദമാണ് എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്നതി നുള്ള മികച്ച മാര്‍ഗമെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിലെ സന്തോഷം പ്ര കടിപ്പിച്ച അമീര്‍ വന്കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിലെ കൊറിയന്‍ അനുഭവം പ്രധാനമാണെന്ന് പറഞ്ഞു. ലോകകപ്പ് സംഘാടനത്തില്‍ ദക്ഷിണ കൊറിയയുടെ അനുഭവങ്ങള്‍ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.