ദോഹ: ഒൗദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാ നി ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലക ളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചും അവയുടെ വളർച്ച സംബന്ധിച്ചും ഇരുവരും ചർച്ച ചെയ ്തു. ലണ്ടനിലുള്ള 10 ഡൗണിങ്ങിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒാഫിസിലായിരുന്നു ചർച ്ച.
അമീർ തെൻറ ദീർഘകാല സുഹൃത്താണെന്ന് പറഞ്ഞാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്നപ്പോഴും സൂറിച്ചിൽ 2022 ലോകകപ്പിെൻറ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ വെച്ചും അമീറിനെ കണ്ട കാര്യം അദ്ദേഹം അനുസ്മരിച്ചു.
ഇരുരാജ്യവും തമ്മിൽ ദീർഘകാലബന്ധം ഉണ്ടെന്നും വിവിധ മേഖലകളിലെ സഹകരണം തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചക്കു ശേഷം അമീറും ഒൗദ്യോഗിക സംഘവും ന്യൂയോർക്കിലേക്ക് യാത്രതിരിച്ചു. അടുത്ത ആഴ്ച ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കാനിരിക്കുന്ന യു.എൻ പൊതുസഭയുടെ 74ാമത് സെഷന് മുന്നോടിയായാണ് അമീറിെൻറ ഫ്രാൻസ്, ബ്രിട്ടൻ രാജ്യങ്ങളിലെ സന്ദർശനം. ഫ്രാൻസ് സന്ദർശനത്തിനു ശേഷമാണ് അമീർ പ്രധാനമന്ത്രി ബ്രിട്ടനിൽ വന്നത്.
സെപ്റ്റംബർ 24ന് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 74ാമത് സെഷനെ അമീർ അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം, ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര, സഹകരണ ബന്ധം ആഴമേറിയതും ശക്തവുമാണെന്നും കഴിഞ്ഞ വർഷങ്ങളിൽ ഇരുരാഷ്ട്രവും തമ്മിെല ബന്ധത്തിൽ കൂടുതൽ ദൃഢത കൈവരിച്ചിട്ടുണ്ടെന്നും ഖത്തറിലെ ബ്രിട്ടീഷ് അബാസഡർ അജയ് ശർമ പറഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മിെല ബന്ധം ചരിത്രപരമാണ്.
രാജ്യാന്തര മേഖലകളിൽ സഹകരണവും നയതന്ത്രബന്ധവും കൂടുതൽ ശക്തമാക്കാനാണ് ശ്രമമെന്നും അജയ് ശർമ കൂട്ടിച്ചേർത്തു.ഇരുരാഷ്ട്രത്തിലെയും ജനങ്ങൾ ദോഹയും ലണ്ടനും സ്ഥിരമായി സന്ദർശിക്കുന്നുണ്ട്. കായിക, വ്യാപാര, രാഷ്ട്രീയ, വിനോദസഞ്ചാര മേഖലകളിലാണ് സന്ദർശനമെന്നും അജയ് ശർമ വ്യക്തമാക്കി. യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുവരുകയും പുതിയ യുഗത്തിലേക്ക് കാലെടുത്ത് വെക്കുകയും ചെയ്യുന്ന ബ്രിട്ടനെ സംബന്ധിച്ച് അമീറിെൻറ സന്ദർശനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഏറെ പ്രാധാന്യം അർഹിക്കുെന്നന്നും ബ്രിട്ടീഷ് സ്ഥാനപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.