ദോഹ: നീതിയിലധിഷ്ഠിതമായ സ്ഥിരം സമാധാനമാണ് ഗൾഫ്മേഖലയി ൽ വേണ്ടതെന്നും ഖത്തറിനെതിരായ ഉപരോധം മേഖലയിൽ അസ്ഥിരത ഉണ്ട ാക്കിയെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. െഎക്യരാഷ്ട്രസഭയു ടെ 74ാമത് പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അമീർ. സൗഹാർദത്തിേ ൻറയും ചർച്ചയുടേയും വാതിലുകൾ ഖത്തർ എപ്പോഴും തുറന്നിട്ടിരിക്കു കയാണെന്ന് ഒരിക്കൽകൂടി ഒാർമിപ്പിക്കുന്നതായിരുന്നു അമീറിെൻറ പ്രസംഗം. ഭീകരവാദത്തിനും തീവ്രവാദത്തിനും ഖത്തർ എന്നും എതിരാണ്.
അത് പുരോഗതിയെ പിറകോട്ട് നയിക്കും. ഖത്തറിനെതിരായി സൗദി അറേബ്യ, യു.എ.ഇ, ഇൗജിപ്ത്, ബഹ്റൈൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്തി. അത് ഒരു രാജ്യത്തിേൻറയും താൽപര്യങ്ങൾക്ക് നല്ലതല്ല. മേഖലയുടെ പുരോഗതിയും വികാസവുമാണ് ഉപരോധത്തിലൂടെ പിന്നാക്കം പോയതെന്നും അമീർ പറഞ്ഞു. ഗൾഫ് മേഖലയുടെ സുരക്ഷിതത്വത്തിന് മേഖലതല സുരക്ഷാസംവിധാനം വേണം. മേഖലയിൽ വിവേകത്തോടെയുള്ള നേതൃത്വം ഉണ്ടാവണം. അതിലൂടെ മാത്രമേ രാഷ്ട്രങ്ങൾക്ക് പുരോഗതിയുണ്ടാകൂ. സുസ്ഥിരത ൈകവരണം. പഴയ പ്രതാപവും സ്ഥിരതയും വീണ്ടെടുക്കണം. മേഖലയിലെ സമ്മർദങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കണം. അതിന് ചർച്ചയുടേയും കൂടിയാലോചനകളുടേയും വഴിയാണ് സ്വീകരിക്കേണ്ടത്. അതിന് ഖത്തർ എപ്പോഴും ഒരുക്കണമാണ്. എന്നാൽ, അത് പരസ്പരം ബഹുമാനിച്ചും രാജ്യങ്ങളുടെ പരമാധികാരം പരിഗണിച്ചുള്ളതുമാകണം. ഗൾഫ് മേഖലയുടെ സ്ഥിരത മേഖലക്ക് മാത്രമല്ല അന്താരാഷ്ട്ര മേഖലക്കും അത്യാവശ്യമാണ്.
പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ എപ്പോഴും ചർച്ചക്ക് ഖത്തർ ഒരുക്കമാണ്. സുഡാൻ, ലിബിയ, അഫ്ഗാൻ, സിറിയ, ഫലസ്തീൻ തുടങ്ങിയിവിടങ്ങളിൽ സമാധാനം ൈകവരണം. ഇതിനുള്ള എല്ലാ നടപടികൾക്കും ഖത്തർ മുൻപന്തിയിലുണ്ടാകും. അഫ്ഗാനിൽ സമാധാനം സ്ഥാപിക്കാൻ ഖത്തർ ഏറെ മുൻകൈയെടുത്തു. താലിബാനും അമേരിക്കയും തമ്മിലുള്ള ചർച്ചക്ക് ദോഹ ആതിഥ്യമരുളുന്നതിനെ സൂചിപ്പിച്ച് അമീർ പറഞ്ഞു. അമേരിക്ക ഇക്കാര്യത്തിൽ പിൻമാറുന്നതുവരെ അഫ്ഗാനിലെ സമാധാന ചർച്ചക്ക് ഖത്തർ മുൻപന്തിയിലുണ്ടാകുമെന്നും അമീർ കൂട്ടിച്ചേർത്തു.
ഇസ്രായേലിെൻറ ഫലസ്തീൻ അധിനിവേശത്തെയും അമീർ തെൻറ പ്രസംഗത്തിൽ വിമർശിച്ചു. ഫലസ്തീനിലെയും മൊത്തത്തിൽ അറബ് മേഖലയിലേയും ഇസ്രായേൽ കടന്നുകയറ്റത്തെയാണ് അമീർ അപലപിച്ചത്. ഇസ്രായേൽ നടപടി െഎക്യരാഷ്ട്രസഭയുടെ വിവിധ ചട്ടങ്ങൾക്കും വിവിധ പ്രമേയങ്ങൾക്കും വിരുദ്ധമാണ്. ഗസ്സ മുനമ്പിന് നേരെയുള്ള ഉപരോധവും സിറിയയിലെ ജൂലാൻ കുന്നുകൾ പിടിച്ചെടുക്കുമെന്ന ഇസ്രായേലിെൻറ പ്രഖ്യാപനവും നീതിക്കും െഎക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും പ്രമേയങ്ങൾക്കും എതിരാണ്. മേഖലയിൽ നീതി അടിസ്ഥാനമാക്കിയുള്ള സ്ഥിര സമാധാനമാണ് വേണ്ടത്. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കിയുള്ള 1967ലെ അതിർത്തികളുള്ള സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുകയാണ് നീതിയെന്നും അമീർ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി അമീർ കൂടിക്കാഴ്ച നടത്തി
ദോഹ: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 74ാമത് സെഷനോടനുബന്ധിച്ച് ന്യൂയോർക്കിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി വിവിധ രാഷ്ട്രത്തലവന്മാരുമായും ഭരണാധികാരികളുമായും ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ ഖത്തർ സ്ഥിരം പ്രതിനിധി ആസ്ഥാനത്ത് ജർമൻ ചാൻസലർ അംഗല മെർക്കലുമായി അമീർ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും നിക്ഷേപം, സാമ്പത്തികം, രാഷ്ട്രീയ സാ ഹചര്യങ്ങൾ സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദോകുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സ്വവസതിയിൽ കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമീർ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. അമേരിക്കൻ സ്റ്റേറ്റ് ട്രഷറി സെക്രട്ടറി സ്റ്റീവൻ എംനൂചിൻ, റുവാണ്ട പ്രസിഡൻറ് പോൾ കഗാമെ, ബാങ്ക് ഓഫ് അമേരിക്ക സി.ഇ.ഒയും ചെയർമാനുമായ ബ്രയൻ മൊയ്നിഹാൻ, ജെ.പി മോർഗൻ ബാങ്ക് സി.ഇ.ഒ ജാമി ഡി മോൺ എന്നിവരുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.