ദോഹ: മാറാരോഗങ്ങൾ ഇല്ലാതാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായുള്ള ആഗോള ഫണ്ടിലേക്ക് ഖത്തറിെൻറ 50 ദശലക്ഷം ഡോളർ സംഭാവന. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ് പ്രകാരമാണ് തുക നൽകുന്നത്. ആഗോള ഫണ്ടിലേക്ക് പണം വീണ്ടും സ്വരൂപിക്കാനായി ലിയോണിൽ നടന്ന ആറാമത് സമ്മേളനത്തിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് പങ്കെടുത്തു. 2030ഓടെ എയ്ഡ്സ്, മലേറിയ, ക്ഷയം തുടങ്ങിയ മാറാരോഗങ്ങൾ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള ഫണ്ട് പ്രവർത്തിക്കുന്നത്.
വിവിധ വർഷങ്ങളിലായാണ് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് 50 ദശലക്ഷം ഡോളർ സംഭാവന നൽകുക. എല്ലാവർക്കും ആരോഗ്യം സാധ്യമാക്കുക, മാറാരോഗങ്ങൾ തുടച്ചുനീക്കുക, ആരോഗ്യ സുസ്ഥിരത വികസന ലക്ഷ്യങ്ങളിൽ നാലാമത്തേത് കൈവരിക്കുക തുടങ്ങിയവ ലക്ഷ്യംവെച്ചുള്ള ആഗോള ശ്രമങ്ങൾക്കുള്ള ഖത്തറിെൻറ പിന്തുണയും പ്രതിബദ്ധതയുമാണ് സംഭാവനയെന്ന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് പുറത്തിറക്കിയ കുറി പ്പിൽ വ്യക്തമാക്കി.ആഗോള ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണടക്കമുള്ള രാഷ്ട്രത്തലവന്മാരും ആരോഗ്യമേഖലയിലെ ഉന്നത പ്രതിനിധികളും പങ്കെടുത്തു.
2020ഓടെ 1400 കോടി ഡോളർ സംഭാവന ചെയ്യുമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. ഇതിലൂടെ 234 ദശലക്ഷം പേർക്ക് ചികിത്സ നൽകാനും ചികിത്സ, പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യപരിരക്ഷ തുടങ്ങിയ മാർഗങ്ങളിലൂടെ 16 ദശലക്ഷം പേരെ വിവിധ മാറാവ്യാധികളിൽനിന്ന് രക്ഷപ്പെടുത്താനും സാധിക്കു മെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.