അമ്മാൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജോർഡനിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ അമ്മാനിൽ ഗംഭീര സ്വീകരണമൊരുക്കി രാജ്യം വരവേറ്റു. ക്വീൻ ആലി യ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ ജോർഡൻ ഭരണാധികാരി അബ്ദുല്ല രണ ്ടാമൻ ബിൻ അൽ ഹുസൈൻ സ്വാഗതം ചെയ്തു.
ഭരണാധികാരിയുടെ ഉപദേശകനും ദേശീയ നയ കൗൺസിൽ ച െയർമാനുമായ ഫൈസൽ ബിൻ അൽ ഹുസൈൻ രാജകുമാരൻ, ജോർദാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് അ ലി ബിൻ അൽ ഹുസൈൻ രാജകുമാരൻ, ചീഫ് റോയൽ കൗൺസിലർ ഹാഷിം ബിൻ അൽ ഹുസൈൻ രാജകുമാരൻ, ജോർഡൻ പ്രധാനമന്ത്രി ഡോ. ഒമർ റസ്സാസ്, റോയൽ കോടതി ചീഫ് യൂസഫ് അൽ ഇസാവി, വിദേശകാര്യ പ്രവാസി മന്ത്രി അയ്മാൻ സഫാദി, ജോർഡൻ സെനറ്റ് പ്രസിഡൻറ് ഫൈസൽ അൽ ഫായിസ്, ജോർഡൻ ജനപ്രതിനിധിസഭയുടെ സ്പീക്കർ ആതഫ് തരാവ്നെ എന്നിവരുടെയും പ്രഭുക്കന്മാരുടെ നീണ്ട നിരയുടെയും നേതൃത്വത്തിലാണ് ഖത്തർ അമീറിനെ ജോർഡൻ സ്വീകരിച്ചത്.
മന്ത്രിമാർ, മുതിർന്ന സൈനിക-സിവിൽ ഉദ്യോഗസ്ഥർ, ജോർഡനിലെ ഖത്തർ അംബാസഡർ സൗദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി, ജോർഡൻ അംബാസഡർ സൈദ് മുഫ്ലെ അൽലോസി, ജോർഡനിലെ ഖത്തറി എംബസി അംഗങ്ങൾ എന്നിവരും സ്വീകരണത്തിൽ പങ്കാളികളായി. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചും ബഹുമാനാർഥം സൈനിക വെടിയുതിർത്തുമാണ് അമീറിനെ സ്വീകരിച്ചത്.
സന്ദർശന വേളയിൽ ജോർഡൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ഖത്തർ അമീർ ചർച്ച നടത്തി. പ്രാദേശിക മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും സംഭവവികാസങ്ങളും പൊതുവായ ആശങ്കകളുമെല്ലാം ഇരുവരും നടത്തിയ ചർച്ചയിൽ പരാമർശിക്കപ്പെട്ടു.
ഖത്തറുമായുള്ള ബന്ധത്തിെൻറ മുന്നേറ്റത്തിന് ജോർഡൻ സർക്കാർ പുലർത്തുന്ന പ്രതിജ്ഞാബദ്ധത, എല്ലാ മേഖലകളിലും വ്യാപിക്കുകയാണ് ലക്ഷ്യമെന്നും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിന് അമീറിെൻറ സന്ദർശനം സഹായകരമാകുമെന്നും ജോർഡൻ പ്രധാനമന്ത്രി ഡോ. ഒമർ റസ്സാസ് ഖത്തർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. വാണിജ്യ, നിക്ഷേപ മേഖലകളിലും ഇരു രാജ്യങ്ങളുടെയും ശക്തമായ സഹകരണത്തോടും തൊഴിലവസരങ്ങളും പരിശീലനവും നൽകുന്നതിലും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മൂന്ന് രാജ്യങ്ങളിലെ ത്രിദിന ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായാണ് ജോർഡനിലെത്തിയത്. തുനീഷ്യ, അൽജീരിയ എന്നിവിടങ്ങളിലും അമീർ സന്ദർശനം നടത്തും. മൂന്ന് രാജ്യങ്ങളുമായി ഖത്തർ പുലർത്തിവരുന്ന ഉൗഷ്മളമായ സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ശക്തമായ സഹോദരബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രധാനമായും സന്ദർശനം. തുനീഷ്യൻ പ്രസിഡൻറ് കെയ്സ് സെയ്ദ്, അൽജീരിയൻ പ്രസിഡൻറ് അബ്ദുൽമജീദ് തിബൂൺ എന്നിവരുമായും സന്ദർശനവേളയിൽ അമീർ ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.