ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ പര്യടനം തുടരുന്നു. അമേരിക്കൻ സന്ദർശനത്തിെൻറ ഭാഗമായി മിയാമിയിലെത്തിയ അമീറിന് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. അമേരിക്കയിലെ ഖത്തർ എംബസി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പങ്കെടുക്കുന്നതിെൻറ ഭാഗമായാണ് അമീർ മിയാമിയിലെത്തിയത്. ചടങ്ങിൽ നിലവിലെ കോൺഗ്രസ് അംഗങ്ങളും മുൻ അംഗങ്ങളും മിയാമി മേയർ, ന്യൂയോർക്ക് സിറ്റി മുൻ മേയർ, വ്യാപാര പ്രമുഖർ, രാഷ്ട്രീയ വിദഗ്ധർ, ചിന്തകന്മാർ, അക്കാദമീഷ്യന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.
ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖകളിൽ സഹകരണം വിശാലമാക്കുന്നത് സംബന്ധിച്ചും ചടങ്ങിനെത്തിയവരുമായി അമീർ സംഭാഷണം നടത്തി. സാമ്പത്തികം, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി മിയാമി അധികൃതരുമായും അമീർ ചർച്ച നടത്തി. അമീറിനെ അനുഗമിച്ച് അമേരിക്കയിലെത്തിയ ഉന്നത സംഘവും ചടങ്ങിൽ സംബന്ധിച്ചു.
അമീർ വാഷിംഗ്ടണിൽ
ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി അമേരിക്കൻ പ്രസിഡൻറ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്നലെ വൈകിട്ട് വാഷിംഗ്ടൺ ഡി സിയിലെത്തി. വാഷിംഗ്ടണിലെ ആൻഡ്രൂസ് വ്യോമതാവളത്തിലിറങ്ങിയ അമീറിനെ, യു എസ് വിദേശകാര്യമന്ത്രാലത്തിലെ ചീഫ് ഓഫ് േപ്രാട്ടോകോൾ അംബാസഡർ സീൻ ലോലിയർ, ഗൾഫ് അഫേഴ്സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ടിം ലിൻഡർ കിങ്, അമേരിക്കയിലെ ഖത്തർ അംബാസഡർ മിശാൽ ബിൻ ഹമദ് ആൽഥാനി തുടങ്ങിയവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
പ്രസിഡൻറ് ട്രംപുമായുള്ള അമീറിെൻറ കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. പ്രാദേശിക, അന്തർദേശിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുന്നതോടൊപ്പം ഖത്തറിനും അമേരിക്കക്കുമിടയിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.