അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

അ​മീ​റി​ന്റെ ഈ​ദ് ന​മ​സ്കാ​രം ലു​സൈ​ലി​ൽ

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കും. ലു​സൈ​ലി​ലെ പ്രാ​ർ​ഥ​നാ ഹാ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​ന്ത്രി​മാ​ർ, ശൈ​ഖു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​മൊ​പ്പ​മാ​ണ് അ​മീ​ർ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ക. തു​ട​ർ​ന്ന് രാ​വി​ലെ സ​മൂ​ഹ​ത്തി​ലെ വി​വി​ധ വ്യ​ക്തി​ക​ളെ ലു​സൈ​ൽ പാ​ല​സി​ൽ സ്വീ​ക​രി​ക്കു​ക​യും ഈ​ദ് ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്യും. ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പൗ​ര​ന്മാ​ർ എ​ന്നി​വ​ർ രാ​വി​ലെ ആ​റു വ​രെ ഈ​ദ് ആ​ശം​സ കൈ​മാ​റും. തു​ട​ർ​ന്ന് സേ​നാ മേ​ധാ​വി​ക​ൾ, വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ളും അ​മീ​റി​ന് ആ​ശം​സ കൈ​മാ​റും. വൈ​കു​ന്നേ​രം 3.45ന് ​ശേ​ഷം ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ശൈ​ഖു​മാ​ർ എ​ന്നി​വ​രും അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച് പെ​രു​ന്നാ​ൾ സ്നേ​ഹം കൈ​മാ​റും.

Tags:    
News Summary - Amir's Eid prayer In Lucille

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.