ഓണം ഓർമകൾക്ക്​ ഇനിയും സമ്മാനം

ദോഹ: ഓണച്ചിത്രങ്ങൾ പകർത്താൻ മറ ന്നോ...? വിഷ​മിക്കേണ്ട; ഓണത്തിന്‍റെ പഴയകാല ഓർമകൾക്കും സമ്മാനം നൽകുകയാണ്​, ഗൾഫ്​ മാധ്യമം-ജോയ്​ ആലുക്കാസ്​ 'നൊ​സ്റ്റാ​ൾ​ജി​ക്​ ഓ​ണം ജോ​യ്​​ഫു​ൾ മെ​മ​റീ​സ്' മത്സരത്തിലൂടെ. ​ഓണചിത്രങ്ങളും വിഡിയോകളും കുറിപ്പുകളും പ​ങ്കുവെക്കുന്നവർക്കാണ്​ സമ്മാനം.

ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ അ​നാ​യാ​സം മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ നാ​ലുഗ്രാം ​വീ​തം സ്വ​ർ​ണനാ​ണ​യ​ങ്ങ​ളാ​ണ്. ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി 24 പേ​ർ​ക്കാ​ണ്​ സ​മ്മാ​നം. പൂ​ക്ക​ള​മി​ട​ൽ, ഓ​ണ​സ​ദ്യ, കു​ടും​ബ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ, ഓ​ണം ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ, യാ​ത്ര​ക​ൾ, ഷോ​പ്പി​ങ്, പാ​ച​കം, സ​ന്തോ​ഷനി​മി​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​​യെ​ല്ലാം നി​ങ്ങ​ളെ സ​മ്മാ​നാ​ർ​ഹ​നാ​ക്കി​യേ​ക്കാം. സു​ഹൃ​ത്തു​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി​ക​ൾ, അ​യ​ൽ​ക്കാ​ർ, വി​ദേ​ശി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ​ങ്കു​വെ​ക്കാം. ഗ​ൾ​ഫി​ൽനി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജ്​ (www.facebook.com/gulfmadhyamamqatar) വഴിയാണ്​ മത്സരത്തിൽ പ​ങ്കെടുക്കേണ്ടത്​. ആദ്യം ഈ പേജ്​ ലൈക്ക്​/ഫോളോ ചെയ്യുക. പേജിലെ ​മത്സരത്തിന്‍റെ ചിത്രത്തിന്​ താഴെ നിങ്ങളുടെ ഓണാഘോഷത്തിന്‍റെ ചിത്രമോ വിഡിയോയോ കുറിപ്പോ പോസ്റ്റ്​ ചെയ്യുക. വിഡിയോ എടുക്കുന്നവർ ഒരുമിനിറ്റിൽ കുറയാത്തവ പോസ്റ്റ്​ ചെയ്യണം. 



 


Tags:    
News Summary - Another gift for Onam memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.