ദോഹ: വാക്സിൻ സ്വീകരിച്ചവർക്കടക്കം ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത് ഇന്ത്യയിൽ കൊറോണ വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ.
ഖത്തറിലെ പൊതുജനാരോഗ്യം സംരക്ഷിക്കാനാണ് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്ന് ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തേ ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ എടുത്തവർക്കും ഖത്തറിൽ നിന്ന് വാക്സിൻ എടുത്ത് ആറുമാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്കും ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. രോഗം മാറി ആറുമാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്കും ഇളവ് നൽകിയിരുന്നു.
ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നവർക്കും ഈ രാജ്യങ്ങൾവഴി വരുന്നവർക്കും (ട്രാൻസിറ്റ് യാത്രക്കാർ) പുതിയ നിബന്ധന ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
•യാത്രക്കാരെൻറ വിമാനം ഈ രാജ്യങ്ങളിൽ നിന്നുള്ളതോ അവ വഴിയോ ആണെങ്കിൽ 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
•ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പത്തു ദിവസെത്ത ഹോട്ടൽ ക്വാറൻറീനിലോ അെല്ലങ്കിൽ 14 ദിവസെത്ത സർക്കാറിെൻറ മിഖൈനിസ് ക്വാറൻറീൻ കേന്ദ്രത്തിലോ കഴിയണം.
•ഇൗ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒരു കാരണവശാലും ഹോം ക്വാറൻറീൻ അനുവദിക്കില്ല. വാക്സിൻ എടുത്തവരാണെങ്കിലും.
•ഖത്തറിൽ എത്തിയതിന് ഒരു ദിവസത്തിനുശേഷം പി.സി.ആർ പരിശോധന നടത്തണം. ക്വാറൻറീനിലുള്ള സമയത്തും ക്വാറൻറീൻ അവസാനിക്കുന്നതിന് തൊട്ടുമുമ്പും ടെസ്റ്റ് നടത്തണം.
•ഖത്തറിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് മുൻകൂർ കോവിഡ് നെഗറ്റിവ് ഫലം ആവശ്യമാണ്. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ വീണ്ടും പി.സി.ആർ ടെസ്റ്റ് നിർദേശിക്കപ്പെടാം.
അങ്ങനെയെങ്കിൽ 300 റിയാൽ നൽകി ദോഹ വിമാനത്താവളത്തിൽ നിന്ന് വീണ്ടും ടെസ്റ്റ് നടത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.