അറബ്​ കപ്പ്​ യോഗ്യതാ റൗണ്ടിൽ സോമാലിയക്കെതിരെ ഒമാ​െൻറ ആദ്യ ഗോൾ നേടിയ മുഹ്​സിൻ അൽ ഗസ്സാനി 

അറബ്​ കപ്പ്​: ജയം; ഒമാന്​ യോഗ്യത

ദോഹ: അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഒമാനെ വിറപ്പിച്ച്​ സോമാലിയ. അറബ്​ കപ്പ്​ യോഗ്യതാ മത്സരത്തിൽ കരുത്തരായ ഒമാനോട്​ 2-1ന്​ തോറ്റെങ്കിലും പ്രതിരോധവും, പ്രത്യാക്രമണവും നിറഞ്ഞ ചെറുത്തു നിൽപ്പിലൂടെ സോമിലയ കരുത്ത്​ തെളിയിച്ചു.

കളി ​ജയിച്ച ഒമാൻ ഫിഫ അറബ്​ കപ്പിന്​ യോഗ്യത നേടി. 11ാം മിനിറ്റിൽ മുഹ്​സിൻ അൽ ഗസ്സാനിയും 35ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സലാഹ്​ സെയ്​ദ്​ അൽ യഹ്​യയുമാണ്​ ഒമാനുവേണ്ടി ഗോൾ നേടിയത്​. 54ാം മിനിറ്റിൽ അബിൽ മുഹമ്മദിൻെറ ഗോളിലൂടെ സോമാലിയ തിരിച്ചുവരവിന്​ ശ്രമിച്ചെങ്കിലും കളി പിടിക്കാനായില്ല. ജയ​േത്താടെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, ഇറാഖ്​ എന്നിവർ അടങ്ങിയ ഗ്രൂപ്​ 'എ'യിലേക്ക്​ ഒമാൻ യോഗ്യത നേടി.

അതേസമയം, ഇന്ന്​ ജോർഡൻ-സൗത്ത്​​ സുഡാനെ നേരിടും. ഏഷ്യൻ കരുത്തരായ ജോർഡൻ ഫിഫ റാങ്കിങ്ങിൽ നിലവിൽ 95ാം സ്​ഥാനത്താണ്​. എന്നാൽ, എതിരാളികളായ സൗത്ത്​​ സുഡാൻ റാങ്കിങ്ങിൽ 169ാം സ്​ഥാനക്കാരാണ്​ ഇപ്പോൾ. മുൻ ഇറാഖ്​ താരം അദ്​നാൻ ഹമദി​െൻറ പരിശീലനത്തിനു കീഴിലാണ്​ ജോർഡൻ ഫിഫ അറബ്​ കപ്പ്​ യോഗ്യത തേടി ഇറങ്ങുന്നത്​. രാ​ത്രി എട്ടിന്​ ഖലീഫ ഇൻറർനാഷനൽ ​സ്​റ്റേഡിയത്തിലാണ്​ മത്സരം. 

Tags:    
News Summary - Arab Cup: victory; Oman Qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.