ദോഹ: നവംബർ 30 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പിന് മുന്നോടിയായി രാജ്യത്തെ കമ്യൂണിറ്റി നേതാക്കൾക്ക് പരിശീലന ശിൽപശാലകളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സുപ്രീം കമ്മിറ്റിയുടെ കൾചറൽ എക്സ്പീരിയൻസ് േപ്രാഗ്രാമിെൻറ ഭാഗമായി ജുസൂർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ശിൽപശാലകൾ സംഘടിപ്പിച്ചത്. കമ്യൂണിറ്റികൾ തങ്ങളുടെ വ്യത്യസ്തമായ സാംസ്കാരിക മുദ്രകളും പ്രകടനങ്ങളും കൂടുതൽ ആകർഷകമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമാവശ്യമായ കഴിവുകളും സഹായ ഘടകങ്ങളും ശിൽപശാലകളിലൂടെ പങ്കെടുത്തവർക്ക് ലഭിച്ചു. വിവിധ സമൂഹങ്ങളിലെ കലാ പ്രതിഭകളെ അറബ് കപ്പ് ടൂർണമെൻറുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടികളിൽ ഉൾപ്പെടുത്താനും ശിൽപശാലകൾ കമ്യൂണിറ്റി നേതാക്കളോടും പ്രതിനിധികളോടും ആവശ്യപ്പെട്ടു. ഖത്തറിന് പുറമെ അൽജീരിയ, മൊറോക്കോ, ലബനാൻ, തുനീഷ്യ, ശ്രീലങ്ക, ജർമനി, ഫ്രാൻസ്, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി നാൽപതിലധികം പ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും ശിൽപശാലകളിൽ പങ്കെടുത്തു.
ലീഡർഷിപ്, ടീംവർക്ക്, ക്രിയേറ്റിവിറ്റി, പ്ലാനിങ്, ഇഫക്ടിവ് കമ്യൂണിക്കേഷൻ തുടങ്ങി നിരവധി വിഷയങ്ങളാണ് ശിൽപശാലകളിൽ അവതരിപ്പിക്കപ്പെട്ടത്.
ഫിഫ അറബ് കപ്പ് ഉൾപ്പെടെയുള്ള വമ്പൻ കായിക ടൂർണമെൻറുകളിൽ ഖത്തറിെൻറ വൈവിധ്യമാർന്ന ജനസമൂഹത്തെ അവതരിപ്പിക്കാൻ രാജ്യത്തെ വിവിധ സമൂഹങ്ങൾ ഏറെ സഹായമാകുമെന്ന് സുപ്രീം കമ്മിറ്റി സ്റ്റേക്ക്ഹോൾഡർ റിലേഷൻസ് വിഭാഗം മേധാവി ഖാലിദ് അൽ സുവൈദി പറഞ്ഞു.
ഫിഫ അറബ് കപ്പിെൻറ വിജയത്തിലേക്ക് സുപ്രീം കമ്മിറ്റിക്കും രാജ്യത്തെ വിവിധ ജനസമൂഹങ്ങൾക്കും പിന്തുണ നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജുസൂർ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ അഫ്റ അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.