താരങ്ങൾക്കുമുമ്പേ ആശാനെത്തി; സ്കലോണി ദോഹയിൽ

ദോഹ: ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെ താരപ്പടയിറങ്ങുംമുമ്പേ ആശാൻ പോരിടത്തിലെത്തി. അർജന്റീന ടീമിന്റെ വരവിന് ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ചൊവ്വാഴ്ച അതിരാവിലെ കോച്ച് ലയണൽ സ്കലോണി, അർജന്റീന ഫുട്ബാൾ അസോസിയേഷൻ ക്ലോഡിയോ ടാപിയ എന്നിവരും നേതൃത്വത്തിലുള്ള ഉന്നത സംഘം മത്സര വേദിയിൽ ലാൻഡ് ചെയ്തത്. നവംബർ 16ന് അബൂദബിയിൽ യു.എ.ഇക്കെതിരായ സന്നാഹ മത്സരം കഴിഞ്ഞ് നവംബർ 17നാണ് മെസ്സിയും സംഘവും ദോഹയിലെത്തുന്നത്.

സൂപ്പർതാരങ്ങളടങ്ങിയ ടീം ദോഹയിൽ പറന്നിറങ്ങുംമുമ്പേ പോരാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലം വിലയിരുത്താനും സജ്ജീകരിക്കാനുമായിരുന്നു ഉന്നത സംഘം ബ്വേനസ് എയ്റിസിൽനിന്ന് നേരിട്ട് ദോഹയിലെത്തിയത്.കോച്ചിനൊപ്പം 28 അംഗ ടീമിൽ ഇടം നേടിയ റിവർേപ്ലറ്റ് ഗോൾകീപ്പർ ഫ്രാങ്കോ അർമാനി ഉൾപ്പെടെ രണ്ടു താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്.

'കോപ അമേരിക്ക ചാമ്പ്യന്മാർക്ക് സ്വാഗതം' എന്ന് സ്പാനിഷിൽ എഴുതിയ കട്ടൗട്ട് സ്ഥാപിച്ചാണ് ഖത്തർ സർവകലാശാല കാമ്പസിലെ ബേസ് ക്യാമ്പിലേക്ക് കോച്ചിനെയും സംഘത്തെയും വരവേറ്റത്. കോച്ചിങ് സ്റ്റാഫ്, മെഡിക്കൽ സ്റ്റാഫ്, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ, സെക്യൂരിറ്റി, പാചകസംഘം എന്നിവരടങ്ങിയ 60 അംഗ സംഘമാണ് ദോഹയിലെത്തിയത്. ബ്വേനസ് എയ്റിസിൽനിന്നു പുറപ്പെട്ട്, മഡ്രിഡ് വഴിയാണ് ലോകകപ്പ് നഗരിയിലെത്തിയത്. 26 അംഗങ്ങളുടെ അന്തിമ ടീമിനെ നവംബർ 14നു മുമ്പായി പ്രഖ്യാപിക്കും. നിലവിൽ 28 പേരുടെ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Ashan arrived before the stars; Scaloni in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.