ദോഹ: ഖത്തറിെൻറ ഹാമർ ത്രോ താരം അഷ്റഫ് അംജദ് അൽ സൈഫിക്ക് ടോക്യോ ഒളിമ്പിക്സ് യോഗ്യത. സെപ്യിനിലെ കാസ്റ്റെലോണിൽ നടന്ന ചാമ്പ്യൻഷിപ്പിലൂടെയാണ് ഒളിമ്പിക്സ് യോഗ്യത മാർക്ക് കടന്ന് 26കാരനായ അഷ്റഫ് അംജദ് ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്.
2016 റിയോ ഒളിമ്പിക്സിൽ ഹാമർത്രോയിൽ മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലെത്തിയ താരം ആറാം സ്ഥാനത്തായിരുന്നു. ഇക്കുറി 70. 85 മീറ്റർ എറിഞ്ഞാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. ജൂൈല 23 മുതൽ ആഗസ്റ്റ് എട്ടുവരെ ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിമ്പിക്സ് യോഗ്യത നേടുന്ന അഞ്ചാമത്തെ ഖത്തർ അത്ലറ്റാണ് അഷ്റഫ് അംജദ്.
ഹൈജംപ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് മുതാസ് ഈസ ബർഷിം, 1500 മീറ്ററിൽ മുസഅബ് ആദം, 400 മീറ്റർ ഹർഡ്ൽസിൽ അബ്ദുൽ റഹ്മാൻ സാംബ, 800 മീറ്ററിൽ അബുബകർ ഹൈദർ എന്നിവരാണ് നേരത്തേ യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.