ദോഹ: ദക്ഷിണ കൊറിയയിലെ യെചിയോണിൽ നടക്കുന്ന അണ്ടർ 20 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ റെക്കോഡ് നേട്ടത്തോടെ ഖത്തറിന്റെ ഇസ്മായിൽ ദാവൂദിന് സ്വർണം. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ 49.30 സെക്കൻഡോടെയാണ് പുതുമുഖ താരം മിന്നും പ്രകടനം കാഴ്ചവെച്ചത്.
ഇതോടെ, ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ സ്വർണനേട്ടം മൂന്നായി. 400 മീറ്ററിൽ ഇസ്മായിൽ അക്ബർ, പോൾവാൾട്ടിൽ സൈഫ് ഹനയ്ദ എന്നിവരും ഖത്തറിനായി പൊന്നണിഞ്ഞിരുന്നു. 5.50 മീറ്റർ ഉയരെ ചാടിയാണ് സൈഫ് ചാമ്പ്യൻഷിപ് റെക്കോഡ് കുറിച്ച് പോൾവാൾട്ടിൽ സ്വർണം നേടിയത്. മൂന്ന് സ്വർണവും രണ്ട് വെള്ളിയുമായി അഞ്ച് മെഡലുകളോടെ ആറാം സ്ഥാനത്താണ് ഖത്തർ. ജപ്പാൻ (14 സ്വർണം), ചൈന (11), ഇന്ത്യ (6) എന്നിവരാണ് മുൻനിരയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.