ദോഹ: രണ്ടാഴ്ചക്കപ്പുറം ദോഹയിൽ കിക്കോഫ് ചെയ്യപ്പെടുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ വേദിയാകുമെന്ന് ഖത്തറിലെ പ്രാദേശിക സംഘാടകരായ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി.
ഏഷ്യന്‍ കപ്പിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ഗസ്സക്ക് നല്‍കുമെന്ന് നേരത്തേ തന്നെ ഖത്തർ പ്രഖ്യാപിച്ചിരുന്നു.
ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ എത്തുന്ന ഫുട്ബാൾ മേളയെ കളത്തിലും പുറത്തുമായി ഫലസ്തീൻ ഐക്യദാർഢ്യ വേദിയാക്കുമെന്ന് സംഘാടക സമിതി ഇവന്റ് ഡയറക്ടർ മിആദ് അൽ ഇമാദിയെ ഉദ്ധരിച്ച് ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
‘നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്, നിങ്ങളെ ഞങ്ങള്‍ മറക്കില്ല, ഗസ്സയില്‍ പാവപ്പെട്ട മനുഷ്യര്‍ പിടഞ്ഞുവീഴുമ്പോള്‍ ഏഷ്യന്‍ കപ്പ് ചടങ്ങുകള്‍ ആഘോഷമാക്കാനാവില്ല’ -മീദ് അല്‍ ഇമാദി വ്യക്തമാക്കി. വെടിനിര്‍ത്തലിനായുള്ള ശ്രമങ്ങള്‍ക്കൊപ്പം ഗസ്സയിലേക്ക് വന്‍ തോതില്‍ സഹായമെത്തിക്കുന്നതും ഖത്തറാണ്.
പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഇറ്റലിയുമായി ചേര്‍ന്ന് ഈജിപ്ത് തീരത്ത് കപ്പലില്‍ ആശുപത്രി സംവിധാനവും ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. ഫലസ്തീനിലേക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരം നടത്തിയതും ഖത്തറിൽ ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.