2019 ഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തർ ടീമിന്റെ ആഹ്ലാദം (ഫയൽ ചിത്രം)

ഏഷ്യൻ കപ്പ് ഫുട്ബാൾ: ഖ​ത്ത​റി​ന് കു​തി​ച്ചു തു​ട​ങ്ങാം

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും ആ​തി​ഥേ​യ​രും എ​ന്ന പ​കി​ട്ടോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന ഖ​ത്ത​റി​ന് 2024 ജ​നു​വ​രി 12ന് ​കു​തി​പ്പോ​ടെ തു​ട​ങ്ങാം. അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ് കു​റി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ആ​തി​ഥേ​യ​രു​ടെ ആ​ദ്യ മ​ത്സ​രം ഗ്രൂ​പ്പി​ലെ ദു​ർ​ബ​ല​രാ​യ ല​ബ​നാ​നെ​തി​രെ​യാ​വും. പി​ന്നാ​​ലെ, 18ന് ​ത​ജി​കി​സ്താ​ൻ, 24ന് ​ചൈ​ന എ​ന്നി​വ​രാ​ണ് ഖ​ത്ത​റി​ന്റെ എ​തി​രാ​ളി​ക​ൾ.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഒ​രു ജ​യ​വു​മി​ല്ലാ​തെ പു​റ​ത്താ​യ​തി​ന്റെ നി​രാ​ശ​യെ​ല്ലാം ഏ​ഷ്യ​ൻ ക​പ്പി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി മാ​യ്ക്കാ​നാ​വും ഖ​ത്ത​റി​ന്റെ ശ്ര​മം. പു​തി​യ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വി​റോ​സി​നു കീ​ഴി​ൽ ഏ​റെ പു​തു​മു​ഖ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യി അ​ന്നാ​ബി​ക​ൾ ഒ​രു​ക്കം തു​ട​ങ്ങി. 61ാം റാ​ങ്കു​കാ​രാ​ണ് ഖ​ത്ത​ർ എ​ങ്കി​ൽ, ചൈ​ന 81ലും ​ല​ബ​നാ​ൻ 99ലും ​ത​ജി​കി​സ്താ​ൻ 109ഉം ​റാ​ങ്കി​ലാ​ണു​ള്ള​ത്.

ഖ​ത്ത​റും ചൈ​ന​യും ത​മ്മി​ൽ ഇ​തു​വ​രെ 19 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഏ​ഴ് ക​ളി​യി​ൽ ചൈ​ന​ക്കും ആ​റ് ക​ളി​യി​ൽ ഖ​ത്ത​റി​നു​മാ​യി​രു​ന്നു ജ​യം. എ​ന്നാ​ൽ, സ​മീ​പ​കാ​ല മ​ത്സ​ര​ങ്ങ​ളി​ൽ ജ​യ​മേ​റെ​യും ഖ​ത്ത​റി​നാ​യി​രു​ന്നു. ഒ​ടു​വി​ലാ​യി അ​ഞ്ചു വ​ർ​ഷം മു​മ്പ് ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഖ​ത്ത​റി​ന് ഒ​രു ഗോ​ളി​നാ​യി​രു​ന്നു ജ​യം.

1998 മു​ത​ൽ 2012 വ​രെ​യു​ള്ള കാ​ല​യ​ള​വി​നി​ടെ ഖ​ത്ത​റും ത​ജി​കി​സ്താ​നും നാ​ലു ത​വ​ണ ക​ളി​ച്ച​പ്പോ​ൾ മൂ​ന്നി​ലും ജ​യം അ​ന്നാ​ബി​ക്കാ​യി​രു​ന്നു. ല​ബ​നാ​നും ഖ​ത്ത​റും ത​മ്മി​ലാ​ണ് ഗ്രൂ​പ്പി​ൽ കൂ​ടു​ത​ൽ മ​ത്സ​ര പ​രി​ച​യ​മു​ള്ള​ത്. 13 ത​വ​ണ ക​ളി​ച്ച​പ്പോ​ൾ 10ലും ​ജ​യി​ച്ചു. മൂ​ന്നു ക​ളി സ​മ​നി​ല​യി​ലു​മാ​യി. ല​ബ​നാ​ന് ഒ​ന്നു​പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ല.

ഗ്രൂ​പ് റൗ​ണ്ട് ജേ​താ​ക്ക​ളാ​യി ക​ട​ന്നു​വ​രു​മ്പോ​ൾ പ്രീ​ക്വാ​ർ​ട്ട​റും ക്വാ​ർ​ട്ട​റും ഉ​ൾ​പ്പെ​ടെ നോ​ക്കൗ​ട്ടി​ലെ മു​ന്നേ​റ്റം ഖ​ത്ത​റി​ന് എ​ളു​പ്പ​മാ​കും. ഏ​ഷ്യ​ൻ ക​പ്പി​ന് മു​ന്നോ​ടി​യാ​യി കോ​ച്ച് ക്വി​റോ​സി​നു കീ​ഴി​ൽ ജൂ​ലൈ​യി​ൽ ഖ​ത്ത​ർ കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ലും മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

Tags:    
News Summary - asian cup-Qatar can start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.