എ.​എ​ഫ്.​സി പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ൽ​മാ​ൻ മെ​ഡി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ന്നു

ലോ​ക​ക​പ്പ് പോ​ലെ ഏ​ഷ്യ​ൻ ക​പ്പും വി​ജ​യ​മാ​കു​മെ​ന്ന് എ.​എ​ഫ്.​സി പ്ര​സി​ഡ​ന്റ്

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടൂ​ർ​ണ​മെ​ന്റി​ന് ആ​തി​ഥ്യം വ​ഹി​ച്ച​ത് പോ​ലെ 2023 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പും ഖ​ത്ത​റി​ൽ വി​ജ​യ​ക​ര​മാ​കു​മെ​ന്ന് ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ.​എ​ഫ്.​സി) പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ആ​ൽ ഖ​ലീ​ഫ ശു​ഭാ​പ്തി പ്ര​ക​ടി​പ്പി​ച്ചു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ എ.​എ​ഫ്.​സി​യു​ടെ മി​ക​ച്ച ടൂ​ർ​ണ​മെ​ന്റി​ന് ഖ​ത്ത​ർ ആ​തി​ഥ്യ​മ​രു​ളു​ന്ന​തോ​ടെ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്റി​നാ​കും സാ​ക്ഷ്യം വ​ഹി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2022ൽ ​അ​വി​ശ്വ​സ​നീ​യ​മാ​യ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ന് പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​നാ​യി ഖ​ത്ത​റി​ന്റെ ത​യാ​റെ​ടു​പ്പു​ക​ൾ അ​നാ​യാ​സ​മാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​പ്പു​റം ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ൻ വി​ജ​യ​മാ​യി മാ​റു​മെ​ന്നും ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

‘ഫി​ഫ ലോ​ക​ക​പ്പി​ന്റെ മു​ൻ പ​തി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, 2022ൽ ​സ​മാ​പി​ച്ച ഖ​ത്ത​ർ ലോ​ക​ക​പ്പ് ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റാ​യി​രു​ന്നു. ഈ ​വി​ജ​യം ഏ​ഷ്യാ​ക​പ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് എ​ളു​പ്പ​മാ​യി മാ​റും’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ​യി​ൽ സ​മാ​പി​ച്ച ഏ​ഴാ​മ​ത് എ.​എ​ഫ്.​സി മെ​ഡി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സി​ന്റെ വി​ജ​യ​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ആ​തി​ഥേ​യ​രാ​യ ആ​സ്‍പെ​റ്റാ​ർ സ്​​പോ​ർ​ട്സ് ആ​ശു​പ​ത്രി​യെ​യും അ​ഭി​ന​ന്ദി​ച്ചു.

കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ആ​സ്‌​പെ​റ്റാ​ർ ആ​ശു​പ​ത്രി അ​ന്താ​രാ​ഷ്ട്ര സ്​​പോ​ർ​ട്സ് മെ​ഡി​സി​ൻ രം​ഗ​ത്ത് ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ​തി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഏ​ഷ്യ​യി​ൽ ത​ന്നെ ഈ ​ആ​ശു​പ​ത്രി​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്നും കാ​യി​ക മേ​ഖ​ല​യി​ലെ പ​രി​ക്കു​ക​ൾ, സ്‌​പോ​ർ​ട്‌​സ് മെ​ഡി​സി​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഏ​ഴാ​മ​ത് എ.​എ​ഫ്.​സി മെ​ഡി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലെ മ​ഹ​ത്താ​യ പ​രി​ശ്ര​മ​ത്തി​ന് ഖ​ത്ത​ർ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​നും ആ​സ്‌​പെ​റ്റാ​ർ ആ​ശു​പ​ത്രി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്നു. ഭാ​വി​യി​ൽ എ.​എ​ഫ്.​സി​യും ആ​ശു​പ​ത്രി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

2024 ജ​നു​വ​രി 12നാ​ണ് ഏ​ഷ്യ​ൻ വ​ൻ​ക​ര​യു​ടെ ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​ന് ഖ​ത്ത​റി​ൽ കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 24 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഫൈ​ന​ൽ ഫെ​ബ്രു​വ​രി 10നാ​ണ്. ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ന​ത്തി​നാ​യി ക്യൂ.​എ​ഫ്.​എ ചെ​യ​ർ​മാ​ൻ അ​ധ്യ​ക്ഷ​നാ​യി പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം രൂ​പം ന​ൽ​കി​യി​രു​ന്നു. 

Tags:    
News Summary - Asian Cup will be a success like World Cup says AFC President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.