ഏ​ഷ്യ​ൻ ജൂ​നി​യ​ർ ഹാ​ൻ​ഡ്ബാ​ൾ:ഖ​ത്ത​റി​ന് തോ​ൽ​വി

ദോ​ഹ: ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ജൂ​നി​യ​ർ (അ​ണ്ട​ർ 21) ഹാ​ൻ​ഡ്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​ർ ചൈ​ന​യോ​ട് (31 -36) സ്കോ​റി​ന് കീ​ഴ​ട​ങ്ങി.

ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ർ 2025ൽ ​പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടും. വെ​ള്ളി​യാ​ഴ്ച ഖ​ത്ത​ർ ഹോ​ങ്കോ​ങ്ങു​മാ​യി ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ക്കെ​തി​രെ​യും ചൊ​വ്വാ​ഴ്ച ചൈ​നീ​സ് താ​യ്പേ​യി​ക്കെ​തി​രെ​യു​മാ​ണ് ഖ​ത്ത​റി​ന്റ ഇ​നി​യു​​ള്ള ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ. 1994, 2010, 2012, 2014, 2016 വ​ർ​ഷ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഏ​ഷ്യ​ൻ ജൂ​നി​യ​ർ ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ന്മാ​രാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ ജ​പ്പാ​നോ​ട് (25 -25) സ​മ​നി​ല വ​ഴ​ങ്ങു​ക​യും ദ​ക്ഷി​ണ കൊ​റി​യ​യോ​ട് (24 -33) പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Asian Junior Handball: Defeat to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.