ഏ​ഷ്യ​ൻ ച​ല​ഞ്ച് ക​പ്പ് വോ​ളി​ബാ​ൾ സെ​മി​യി​ൽ ക​ട​ന്ന ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ൾ

ഏ​ഷ്യ​ൻ വോ​ളി ച​ല​ഞ്ച്: ഖ​ത്ത​ർ സെ​മി​യി​ൽ

ദോ​ഹ: ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ ച​ല​ഞ്ച് ക​പ്പ് സെ​മി​യി​ൽ ക​ട​ന്ന് ഖ​ത്ത​ർ. ബ​ഹ്റൈ​നി​ലെ ഇ​സ ടൗ​ണി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക്വാ​ർ​ട്ട​റി​ൽ ക​രു​ത്ത​രാ​യ ചൈ​ന​യെ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഖ​ത്ത​റി​ന്റെ കു​തി​പ്പ്. സ്കോ​ർ: 25-19, 25-19, 25-19. ഗ്രൂ​പ് റൗ​ണ്ടി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ന്റെ തു​ട​ർ​ച്ച​യു​മാ​യാ​ണ് ടീം ​ക്വാ​ർ​ട്ട​റി​ലും ക​ളി​ച്ച​ത്. ആ​ദ്യ സെ​റ്റ് മു​ത​ൽ ലീ​ഡ് പി​ടി​ച്ച് മു​ന്നേ​റി​യ​വ​ർ, മൂ​ന്ന് സെ​റ്റി​ലും ഒ​രേ സ്കോ​റി​ൽ ചൈ​ന​യെ വീ​ഴ്ത്തി. സെ​മി​യി​ൽ ക​സാ​ഖ്സ്താ​നാ​ണ് എ​തി​രാ​ളി​ക​ൾ. മ​റ്റൊ​രു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​സ്ട്രേ​ലി​യ​യെ നാ​ല് സെ​റ്റ് ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ തോ​ൽ​പി​ച്ചാ​യി​രു​ന്നു ക​സാ​ഖി​ന്റെ കു​തി​പ്പ്. സ്കോ​ർ: 21-25, 25-23, 25-18, 25-21.

Tags:    
News Summary - Asian Volley Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.