ദോഹ: 35ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 455 സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണം വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിെൻറ പുതിയ കോർപറേറ്റ് ലോഗോ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞു. 35ാം വാർഷികം ആഘോഷിക്കുന്നതിന് '1987 മുതല്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍' എന്ന് അടയാളപ്പെടുത്തുന്ന പുതിയ കോര്‍പറേറ്റ് ലോഗോ ഐഡൻറിറ്റിയാണ് ബുർജിൽ പ്രകാശനം ചെയ്തത്. ഇതോടൊപ്പം 'കെയര്‍ ഈസ് ജസ്റ്റ് ആന്‍ ആസ്റ്റര്‍ എവേ' എന്ന കാമ്പയിനും തുടക്കമായി. ആസ്റ്റർ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബുർജിലെ ചടങ്ങ്.
1987ല്‍ ബർദുബൈയിലെ ക്ലിനിക്കായി ആരംഭിച്ച ആസ്റ്ററിെൻറ 35ാം വാർഷികമാണിത്. 27 ആശുപത്രികള്‍, 126 ക്ലിനിക്കുകള്‍, ലാബുകള്‍, 302 ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടുന്ന വമ്പൻ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായി ഉയർന്നു. യു.എ.ഇ എന്ന രാജ്യത്ത് ക്ലിനിക് തുടങ്ങിയതാണ് തെൻറ വിജയരഹസ്യമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റര്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യവും സബ്സിഡി നിരക്കിലുള്ളതുമായ ചികിത്സ നല്‍കുന്നത് തുടരും. ഇതിെൻറ ഭാഗമായി ആഫ്രിക്ക, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളില്‍ മൂന്ന് ആസ്റ്റര്‍ വളൻറിയേഴ്സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലെയും ജി.സി.സിയിലെയും ആസ്റ്റര്‍ ആശുപത്രികളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് രോഗനിര്‍ണയവും ചികിത്സയും ലഭ്യമാക്കാന്‍ അവിടെ അഞ്ച് ആസ്റ്റര്‍ വളൻറിയേഴ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.